എ​ന്‍​ഡി​എ വ​ലി​യ വി​ജ​യം നേ​ടും; ജി. ​സു​ധാ​ക​ര​നെ എ​ന്‍​ഡി​എ​യി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്ത് തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി

ചേ​ര്‍​ത്ത​ല: അ​മ്പ​ല​പ്പു​ഴ​യി​ല്‍ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന മു​ന്‍​മ​ന്ത്രി ജി.​ സു​ധാ​ക​ര​നെ എ​ന്‍​ഡി​എ​യി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്ത് തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി. അ​ദ്ദേ​ഹം ത​യാ​റാ​യാ​ല്‍ എ​ന്‍​ഡി​എ വാ​തി​ലു​ക​ള്‍ തു​റ​ന്നി​ടു​മെ​ന്നും ച​ര്‍​ച്ച​ക​ള്‍​ക്കു താ​ന്‍ മു​ന്‍​കൈ എ​ടു​ക്കു​മെ​ന്നു എ​ന്‍​ഡി​എ സം​സ്ഥാ​ന ക​ണ്‍​വീ​ന​ര്‍ കൂ​ടി​യാ​യ ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന പ്ര​സി​ഡന്‍റ് തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

 ജി. ​സു​ധാ​ക​ര​നു​മാ​യി ദീ​ര്‍​ഘ​നാ​ള​ത്തെ വ്യ​ക്തി​കു​ടും​ബ​ബ​ന്ധ​മു​ണ്ടെ​ന്നും അ​തി​ന്‍റെ ഭാ​ഗ​മാ​ണ് വീ​ട്ടി​ലെ​ത്തി​യ​തെ​ന്നും തു​ഷാ​ര്‍ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് ഇ​ക്കു​റി എ​ന്‍​ഡി​എ വ​ലി​യ വി​ജ​യം നേ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment