കൊറോണ കാലത്ത് മീനില്ലാതെ മീൻകറി ഉണ്ടാക്കാൻ റെസിപ്പി തപ്പിയ മലയാളി വീണ്ടുമിതാ അത്തരമൊരു കാലത്തേക്ക്: പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി; രാ​ജ്യ​ത്ത് ഇ​ൻ​സ്റ്റ​ന്‍റ് ഭ​ക്ഷ​ണ വി​ൽ​പ​ന​യി​ൽ ഒ​രു മാ​സ​ത്തി​നി​ടെ 20 ശ​ത​മാ​നം വ​ർ​ധ​ന

രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​ക (എ​ൽ​പി​ജി) പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തോ​ടെ ജ​ന​ങ്ങ​ളു​ടെ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ളി​ൽ വ​ൻ മാ​റ്റം. സി​ലി​ണ്ട​റു​ക​ളു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ റെ​ഡി-​ടു-​കു​ക്ക്, റെ​ഡി-​ടു-​ഈ​റ്റ് വി​ഭ​വ​ങ്ങ​ൾ​ക്കും ഫ്രോ​സ​ൺ ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ൾ​ക്കും വി​പ​ണി​യി​ൽ ആ​വ​ശ്യ​ക്കാ​രേ​റി. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ ഇ​ത്ത​രം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന​യി​ൽ 20 ശ​ത​മാ​ന​ത്തി​ല​ധി​കം വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ൻ​സ്റ്റ​ന്‍റ് നൂ​ഡി​ൽ​സ്, ബി​രി​യാ​ണി​ക്കി​റ്റു​ക​ൾ, താ​യ് ക​റി​പേ​സ്റ്റു​ക​ൾ എ​ന്നി​വ ചി​ല്ല​റ വി​ൽ​പ​ന​ശാ​ല​ക​ളി​ൽ​നി​ന്നും ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ​നി​ന്നും വ​ൻ തോ​തി​ൽ വി​റ്റ​ഴി​യു​ന്നു.

പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് പാ​ച​ക​വാ​ത​ക ഇ​റ​ക്കു​മ​തി ത​ട​സ​പ്പെ​ട്ട​താ​ണ് രാ​ജ്യ​ത്ത് പെ​ട്ടെ​ന്നു​ള്ള പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മാ​യ​ത്. ഗാ​ർ​ഹി​ക വി​ത​ര​ണ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സി​ലി​ണ്ട​റു​ക​ൾ ല​ഭി​ക്കാ​ൻ നേ​രി​ടു​ന്ന കാ​ല​താ​മ​സം വീ​ട്ട​മ്മ​മാ​രെ ഇ​ൻ​സ്റ്റ​ന്‍റ് ഭ​ക്ഷ​ണ​ങ്ങ​ളി​ലേ​ക്കു തി​രി​യാ​ൻ പ്രേ​രി​പ്പി​ക്കു​ന്നു.

ഇ​ൻ​സ്റ്റ​ന്‍റ് ഭ​ക്ഷ​ണ​വി​ഭാ​ഗ​ത്തി​ൽ മാ​ത്രം പ​ത്തു മു​ത​ൽ 12 ശ​ത​മാ​നം വ​രെ വ​ള​ർ​ച്ച​യു​ണ്ടാ​യ​താ​യി പ്ര​മു​ഖ റീ​ട്ടെ​യി​ൽ വ്യാ​പാ​രി​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ജോ​ലി ചെ​യ്യു​ന്ന പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്കി​ട​യി​ൽ പ്രോ​ട്ടീ​ൻ ഓ​ട്‌​സ്, മി​ല്ല​റ്റ് മ്യൂ​സ്‌​ലി തു​ട​ങ്ങി​യ പോ​ഷ​കാ​ഹാ​ര​ങ്ങ​ൾ​ക്കും സ്വീ​കാ​ര്യ​ത വ​ർ​ധി​ച്ചു.

പാ​ച​ക​വാ​ത​ക​ത്തി​ന് പ​ക​ര​മാ​യി ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക്‌​ടോ​പ്പു​ക​ൾ, ഇ​ല​ക്ട്രി​ക് കു​ക്ക​റു​ക​ൾ എ​ന്നി​വ വാ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ൻ കു​തി​ച്ചു​ചാ​ട്ട​മു​ണ്ട്. മു​ൻ​പ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ൻ​ഡ​ക്ഷ​ൻ അ​ടു​പ്പു​ക​ളു​ടെ ദൈ​നം​ദി​ന വി​ൽ​പ​ന മൂ​ന്നി​ര​ട്ടി​യാ​യാ​ണ് വ​ർ​ധി​ച്ച​ത്.

പ​ല പ്ര​മു​ഖ ഇ​ല​ക്ട്രോ​ണി​ക്സ് ഷോ​റൂ​മു​ക​ളി​ലും ഇ​ത്ത​രം ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ്റ്റോ​ക്ക് തീ​ർ​ന്ന അ​വ​സ്ഥ​യാ​ണ്. പ്ര​തി​സ​ന്ധി നീ​ണ്ടു​നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ റെ​ഡി-​ടു-​ഈ​റ്റ് സം​സ്കാ​രം കൂ​ടു​ത​ൽ വ്യാ​പ​ക​മാ​കു​മെ​ന്നും ഇ​ത് വി​പ​ണി​യി​ൽ ദീ​ർ​ഘ​കാ​ല മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​വ​യ്ക്കു​മെ​ന്നും ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്നു.

Related posts

Leave a Comment