റോഡിടിഞ്ഞു താഴ്ന്നതോടെ കരിങ്കൽ തോട്ടിലിറക്കി ടിപ്പർ ഉയർത്തി;  എഞ്ചിൻ വള്ളങ്ങൾക്ക് തോട്ടിലിറക്കിയ കരിങ്കല്ല് ഭീഷണിയാകുന്നുവെന്ന് നാട്ടുകാർ

 

കു​മ​ര​കം: റോ​ഡ് ഇ​ടി​ഞ്ഞു​താ​ഴ്ന്ന​തോ​ടെ ക​രി​ങ്ക​ൽ ക​യ​റ്റി വ​ന്ന ടി​പ്പ​റി​ലെ ക​രി​ങ്ക​ൽ തോ​ട്ടി​ലേ​ക്കി​റ​ക്കി​യ ശേ​ഷം ടി​പ്പ​ർ ഉ​യ​ർ​ത്തി. നൂ​റു ക​ണ​ക്കി​ന് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളും മ​റ്റു​ള്ള​വ​രും യാ​ത്ര ചെ​യ്യു​ന്ന ആ​റ്റാ​മം​ഗ​ലം പ​ള്ളി- ക​ള​രി​ക്ക​ൽ തോ​ട്ടി​ലൂ​ടെ എ​ൻ​ജി​ൻ ഘ​ടി​പ്പി​ച്ച വ​ള്ള​ത്തി​ൽ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണി​പ്പോ​ൾ.

ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​നാ​ണ് ക​രി​ങ്ക​ൽ ക​യ​റ്റി​വ​ന്ന ടി​പ്പ​ർ ആ​റ്റാ​മം​ഗ​ലം പ​ള്ളി കോ​ന്ന​ക്ക​രി റോ​ഡി​ലെ ക​ൽ​ക്കെ​ട്ട് ഇ​ടി​ഞ്ഞ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.​

ടി​പ്പ​റി​ന്‍റെ സൈ​ഡ് ഡോ​ർ തു​റ​ന്ന് ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ക​രി​ങ്ക​ല്ല് തോ​ട്ടി​ലേ​ക്കി​റ​ക്കി​യ ശേ​ഷ​മാ​ണ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ടി​പ്പ​ർ ഉ​യ​ർ​ത്തി കൊ​ണ്ടു​പോ​യ​ത് തോ​ട്ടി​ൽ അ​പ​ക​ട​ക്കെ​ണി​യാ​യി കി​ട​ക്കു​ന്ന ക​രി​ങ്ക​ല്ലു​ക​ൾ മാ​റ്റി​യി​ല്ലെ​ങ്കി​ൽ വ​ള്ള​ത്തി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന എ​ൻ​ജി​ന്‍റെ പ്രൊ​പ്പ​ല്ല​ർ ക​രി​ങ്ക​ല്ലി​ൽ ഉ​ട​ക്കി വ​ള്ളം മ​റി​യാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്നാ​ണ് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത് .

തോ​ട്ടി​ൽ നി​ന്ന് ക​രി​ങ്ക​ല്ലു​ക​ൾ മാ​റ്റു​ക​യും ത​ക​ർ​ന്ന റോ​ഡും റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യും ഉ​ട​ൻ പു​ന​ർ​നി​ർ​മി​ച്ച് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും നാ​ട്ടു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment