നാ​റാ​ത്ത് മേ​ഖ​ല​യി​ൽ ‘ക​ള്ള് ക​ട്ടു​കു​ടി’; പിന്നില്‍ ആര് ?

മ​യ്യി​ൽ: നാ​റാ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നും ഷെ​ഡി​ൽ സൂ​ക്ഷി​ക്കു​ന്ന ക​ള്ള് മോ​ഷ​ണം പോ​വു​ന്ന​ത് പ​തി​വാ​കു​ന്നു.

നാ​റാ​ത്ത് പ​ഞ്ചാ​യ​ത്തി​ലെവെ​ടി​മാ​ട്, കാ​ക്ക​തു​രു​ത്തി, സ്റ്റെ​പ്പ് റോ​ഡ് പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​ണ് വ്യാ​പ​ക​മാ​യി ക​ള്ള് മോ​ഷ​ണം.​ദി​വ​സ​ങ്ങ​ളാ​യി ചെ​ത്ത് തൊ​ഴി​ലാ​ളി​ക​ൾ അ​ന്തി ചെ​ത്ത് ക​ഴി​ഞ്ഞു ഷെ​ഡി​ൽ ഇ​റ​ക്കി​വ​ച്ച ക​ള്ളാ​ണ് ലി​റ്റ​ർ​ക​ണ​ക്കി​ന് മോ​ഷ​ണം പോ​കു​ന്ന​ത്.​ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​ത്ത​ര​ത്തി​ൽ ലി​റ്റ​ർ ക​ണ​ക്കി​ന് ക​ള്ള് മോ​ഷ​ണം പോ​യി​രു​ന്നു.

സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ആ​യി​രി​ക്കാം ക​ള്ള് മോ​ഷ്ടി​ക്കു​ന്ന​തെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. ഷെ​ഡി​ന്‍റെ പൂ​ട്ട് പൊ​ട്ടി​ച്ചാ​ണ് മോ​ഷ​ണം. ഷെ​ഡി​ൽ കൂ​ട്ടി​വെ​ച്ച 200 ഓ​ളം തേ​ങ്ങ​ക​ളും സാ​മൂ​ഹ്യ വി​രു​ദ്ധ​ർ കൊ​ണ്ടു​പോ​യി. ചി​ല ഭാ​ഗ​ങ്ങ​ളി​ൽ തെ​ങ്ങി​ന്‍റെ മു​ക​ളി​ൽ ക​യ​റി ക​ള്ള് മോ​ഷ്ടി​ക്കു​ന്ന​വ​രും ഉ​ണ്ടാ​യി​രു​ന്നു. മ​യ്യി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Related posts