തു​ര​ത്താ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ആക്രമിക്കും!! ശി​വ​പു​ര​ത്ത് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ കു​ര​ങ്ങു​ശ​ല്യം; ഒന്നും ചെയ്യാനാവാതെ വ്യാപാരികളും നാട്ടുകാരും

ഉ​രു​വ​ച്ചാ​ൽ: ശി​വ​പു​ര​ത്തു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ കു​ര​ങ്ങു​ശ​ല്യം. ശി​വ​പു​രം ടൗ​ണി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ര​ങ്ങു​ശ​ല്യം ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണു ഇ​വ ക​ട​ക​ളി​ലേ​ക്കെ​ത്തു​ന്ന​ത്. മു​ന്തി​രി, ആ​പ്പി​ൾ, അ​നാ​ർ, നാ​ര​ങ്ങ തു​ട​ങ്ങി​യ പ​ഴ​വ​ർ​ഗ​ങ്ങ​ളാ​ണ് കു​ര​ങ്ങ​ന്മാ​ർ അ​ക​ത്താ​ക്കു​ന്ന​ത്.

വെ​മ്പ​ടി​ത​ട്ട്, പ​ടു​പാ​റ, ശി​വ​പു​രം ചാ​പ്പ, വെ​ള്ളി​ലോ​ട് ന​ടു​വ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ കു​ര​ങ്ങു​ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്. ശി​വ​പു​രം ടൗ​ണി​ലെ മ​ര​ത്തി​ൽ പ​ക്ഷി​ക​ൾ കെ​ട്ടി​യ കൂ​ടും വാ​ന​ര​ൻ​മാ​ർ ത​ക​ർ​ത്തി​ട്ടു​ണ്ട്. കൂ​ട്ട​ത്തോ​ടെ​യെ​ത്തു​ന്ന വാ​ന​ര​ൻ​മാ​ർ കാ​ർ​ഷി​ക വി​ള​ക​ളും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ന​ശി​പ്പി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

തു​ര​ത്താ​ൻ ശ്ര​മി​ക്കു​മ്പോ​ൾ അ​ക്ര​മി​ക്കാ​നെ​ത്തു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ശി​വ​പു​രം, ന​ടു​വ​നാ​ട് മേ​ഖ​ല​യി​ൽ വാ​ഴ​ക്കു​ല​ക​ൾ, പ​ച്ച​ക്ക​റി തു​ട​ങ്ങി​യ​വ ന​ശി​പ്പി​ക്കു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

Related posts