ജ​പ്പാ​നി​ൽ ഒ​രു സാ​ധാ​ര​ണ കു​ടും​ബ​ത്തി​നു ജീ​വി​ക്കാ​ൻ ഒ​രു മാ​സം 2.9 ല​ക്ഷം രൂ​പ​യു​ടെ ചെല​വ്, വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഇ​ന്ത്യ​ൻ യു​വ​തി​, സോഷ്യൽ മീഡിയയിൽ തീ പാറും ചർച്ചകൾക്ക് തുടക്കം.

ടോ​ക്കി​യോ​യി​ൽ താ​മ​സി​ക്കു​ന്ന ഒ​രു ഇ​ന്ത്യ​ൻ യു​വ​തി​യു​ടെ ഒ​രു മാ​സ​ത്തെ ചെലവി​ന്‍റെ ക​ണ​ക്കു​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വ​ച്ചി​രി​ക്കു​ന്ന​ത്. ത​ന്‍റെ മൂ​ന്നം​ഗ കു​ടും​ബ​ത്തി​ന് അ​വി​ടെ ജീ​വി​ക്കാ​ൻ പ്ര​തി​മാ​സം 2.9 ല​ക്ഷം രൂ​പ ചി​ല​വാ​കു​മെ​ന്നാ​ണ് യു​വ​തി വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

സു​നാ​ക്ഷി ശ​ർ​മ്മ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലാ​ണ് യു​വ​തി​യു​ടെ ചി​ല​വു​ക​ളു​ടെ ക​ണ​ക്കു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വ​ന്ന​ത്. വാ​ട​ക​യും അ​നു​ബ​ന്ധ ചി​ല​വു​ക​ളും, പ്ര​തി​മാ​സം ഏ​ക​ദേ​ശം 1.16 ല​ക്ഷം രൂ​പ​യാ​കും. മ​ക​ന്‍റെ ഡേ​കെ​യ​ർ ചി​ല​വി​നാ​യി ഒ​രു മാ​സം ഏ​ക​ദേ​ശം 58,000 രൂ​പ​വ​രെ​യാ​കും. ജ​പ്പാ​നി​ൽ ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ൾ ല​ഭി​ക്കാ​ൻ വ​ലി​യ വി​ല ന​ൽ​കേ​ണ്ടി വ​രു​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഭ​ക്ഷ​ണ​ത്തി​നാ​യി 58,000 – 87,000 രൂ​പ ചി​ല​വാ​കും. ഇ​ന്ധ​നം, ടോ​ൾ, വാ​ഹ​ന സം​ര​ക്ഷ​ണം എ​ന്നി​വ​യ്ക്കാ​യി 29,000 – 58,000 രൂ​പ​യാ​ണ് ചി​ല​വാ​ക്കു​ന്ന​ത്.

യു​വ​തി​യു​ടെ വീ​ഡി​യോ​യ്ക്ക് സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ല​ഭി​ക്കു​ന്ന​ത്. ടോ​ക്കി​യോ​യി​ലെ ഉ​യ​ർ​ന്ന ശ​മ്പ​ളം ഈ ​ചി​ല​വു​ക​ളെ നേ​രി​ടാ​ൻ സ​ഹാ​യി​ക്കു​മെ​ന്നാ​ണ്. എ​ന്നാ​ൽ, മി​ക​ച്ച പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​മു​ള്ള ടോ​ക്കി​യോ​യി​ൽ സ്വ​ന്ത​മാ​യി കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തും ന​ഗ​ര​മ​ധ്യ​ത്തി​ൽ താ​മ​സി​ക്കു​ന്ന​തു​മാ​ണ് ചെല​വ് വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ലെ ഉ​യ​ർ​ന്ന ജീ​വി​ത​ച്ചി​ല​വു​മാ​യി ഇ​തി​നെ താ​ര​ത​മ്യം ചെ​യ്ത​വ​രും കു​റ​വ​ല്ല. വി​ദേ​ശ ജീ​വി​തം പു​റ​മെ നി​ന്ന് കാ​ണു​മ്പോ​ൾ മ​നോ​ഹ​ര​മാ​ണെ​ങ്കി​ലും, നി​ത്യ​ജീ​വി​ത​ത്തി​ലെ യ​ഥാ​ർ​ഥ ചെല​വു​ക​ൾ വ​ലി​യ വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ഈ ​ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Related posts

Leave a Comment