ട്രെ​​യി​​നി​​ലും യാ​​ത്ര​​ക്കാ​​ർ കു​​റ​​വ്; പു​​തി​​യ സ​​ർ​​വീ​​സു​​ക​​ളൊ​​ന്നും തു​​ട​​ങ്ങേ​​ണ്ട​​തി​​ല്ലെന്ന്‌ റെ​​യി​​ൽ​​വേ​​യു​​ടെ തീ​​രു​​മാ​​നം

കോ​​ട്ട​​യം: ബ​​സു​​ക​​ളി​​ലേ​​തു​പോ​​ലെ ട്രെ​​യി​​നു​​ക​​ളി​​ലും യാ​​ത്ര​​ക്കാ​​ർ കു​​റ​​വ്. ക​​ണ്ണൂ​​ർ-​​തി​​രു​​വ​​ന​​ന്ത​​പു​​രം, തി​​രു​​വ​​ന​​ന്ത​​പു​​രം-​​ക​​ണ്ണൂ​​ർ ജ​​ന​​ശ​​താ​​ബ്ദി, തി​​രു​​വ​​ന​​ന്ത​​പു​​രം-​​എ​​റ​​ണാ​​കു​​ളം, എ​​റ​​ണാ​​കു​​ളം-​​തി​​രു​​വ​​ന​​ന്ത​​പു​​രം എ​​ക്സ്പ്ര​​സ് (വേ​​ണാ​​ടി​​നു പ​​ക​​രം)​​ട്രെ​​യി​​നു​​ക​​ളാ​​ണ് നി​​ല​​വി​​ൽ ഓ​​ടു​​ന്ന​​ത്. ഭീ​​മ​​മാ​​യ ന​​ഷ്ട​​ത്തി​​ലാ​​ണ് ര​​ണ്ടു വ​​ണ്ടി​​ക​​ളും ഓ​​ടി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്.

ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ പു​​തി​​യ സ​​ർ​​വീ​​സു​​ക​​ളൊ​​ന്നും തു​​ട​​ങ്ങേ​​ണ്ട​​തി​​ല്ലെ​​ന്നാ​​ണ് റെ​​യി​​ൽ​​വേ​​യു​​ടെ തീ​​രു​​മാ​​നം. മ​​ല​​ബാ​​ർ, മം​​ഗ​​ള, അ​​മൃ​​ത എ​​ക്സ്പ്ര​​സു​​ക​​ൾ സ​​ർ​​വീ​​സ് തു​​ട​​ങ്ങു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് അ​​റി​​യി​​പ്പ് ല​​ഭി​​ച്ചി​​ട്ടി​​ല്ലെ​​ന്നു റെ​​യി​​ൽ​​വേ അ​​റി​​യി​​ച്ചു.

അ​​തി​​ഥി​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കു​​ള്ള ശ്ര​​മി​​ക് സ്പെ​​ഷ​​ൽ ട്രെ​​യി​​നു​​ക​​ൾ തു​​ട​​രും. ഈ ​​മാ​​സം 60 സ്പെ​​ഷ​​ൽ ട്രെ​​യി​​നു​​ക​​ൾ​​ക്കൂ​​ടി ഓ​​ടി​​ക്കാ​​നാ​​ണു തീ​​രു​​മാ​​നം. ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നു കേ​​ര​​ള​​ത്തി​​ലേ​​ക്ക് 100 സ്പെ​​ഷ​​ൽ ട്രെ​​യി​​നു​​ക​​ൾ ഓ​​ടി​​ക്കും.

Related posts

Leave a Comment