ട്രോ​ളിം​ഗ് നി​രോ​ധ​നം നാ​ളെ അ​ര്‍​ധ​രാ​ത്രി മു​ത​ല്‍


വൈ​പ്പി​ന്‍: ലോ​ക്ക് ഡൗ​ണി​ന്‍റെ പാ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​മീ​പ​കാ​ല ച​രി​ത്ര​ങ്ങ​ളി​ല്‍​നി​ന്നു വി​ഭി​ന്ന​മാ​യി ആ​ര​വ​ങ്ങ​ളും കോ​ലാ​ഹ​ല​ങ്ങ​ളു​മൊ​ന്നു​മി​ല്ലാ​തെ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളു​ടെ ഒ​രു സീ​സ​ണ്‍ അ​വ​സാ​നി​ച്ചു​കൊ​ണ്ടു​ള്ള 52 ദി​വ​സ​ത്തെ ട്രോ​ളിം​ഗ് നി​രോ​ധ​നം നാ​ളെ തു​ട​ങ്ങു​ക​യാ​ണ്.

നാ​ളെ അ​ര്‍​ധ​രാ​ത്രി 12ന്ശേ​ഷം ബോ​ട്ടു​ക​ള്‍​ക്ക് ക​ട​ലി​ല്‍ പോ​കാ​നാ​വി​ല്ല.ഒ​ന്ന​ര​മാ​സ​ത്തി​ലേ​റെ ക​ര​യി​ല്‍ വി​ശ്ര​മി​ക്കു​ന്ന ബോ​ട്ടു​ക​ള്‍ ഇ​നി ജൂ​ലൈ 31 അ​ര്‍​ധ​രാ​ത്രി​ക്ക് ശേ​ഷ​മെ ക​ട​ലി​ല്‍ ഇ​റ​ങ്ങു. അ​തു​വ​രെ അ​നു​ബ​ന്ധ മേ​ഖ​ല​ക​ള്‍​ക്കും വി​ശ്ര​മാ​ണ്.

മ​റൈ​ന്‍ ഡീ​സ​ല്‍ പ​മ്പു​ക​ള്‍, ഹാ​ര്‍​ബ​റു​ക​ളി​ലെ ഭോ​ജ​ന​ശാ​ല​ക​ള്‍ തു​ട​ങ്ങി​യ​വ തു​റ​ക്കി​ല്ല. മ​ത്സ്യ സം​സ്‌​ക​ര​ണ മേ​ഖ​ല​ക​ള്‍, ക​യ​റ്റി​റ​ക്ക് മേ​ഖ​ല​ക​ള്‍ എ​ന്നി​വ​യെ​ല്ലാം സ്തം​ഭി​ക്കും. പ​ര​മ്പ​രാ​ഗ​ത വ​ള്ള​ങ്ങ​ള്‍ ക​ട​ലി​ല്‍ പോ​കു​ന്ന​തി​നാ​ല്‍ ഐ​സ് പ്ലാ​ന്‍റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കും.

Related posts

Leave a Comment