നടിമാരായ വീണാ നായർ, അഞ്ജലി നായർ, ലക്ഷ്മി പ്രിയ എന്നിവർ ട്വന്റി 20 യിൽ ചേർന്നു. വീണാ നായർ ഏറ്റുമാനൂരിലും അഞ്ജലി നായർ തൃപ്പൂണിത്തുറയിലും ലക്ഷ്മിപ്രിയ പെരുമ്പാവൂരിലും മത്സരിക്കുമെന്ന് ചെയർമാൻ സാബു എം ജേക്കബ് വാർത്താസമ്മേളനത്തില്‍ പറഞ്ഞു. എറണാകുളത്ത് 9 മണ്ഡലങ്ങളിൽ ട്വന്റി 20 മത്സരിക്കുമെന്ന് സാബു എം ജേക്കബ് പറഞ്ഞു.
2007-ൽ സ്വാതി തിരുനാൾ കോളജ് യൂണിയൻ എസ്എഫ്ഐ ചെയർപേഴ്സൺ ആയിരുന്നു വീണാ നായർ. കോട്ടയം അയ്മനം പരിപ്പ് സ്വദേശിനിയാണ്. രാഷ്ട്രീയത്തിലാദ്യമാണ് അഞ്ജലി നായർ.
മുൻ വർഷങ്ങളിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിലെ സജീവ സാന്നിധ്യമായിരുന്നു ലക്ഷ്മി പ്രിയ. ബിജെപി സ്ഥാനാർഥികൾക്കായി പ്രചാരണത്തിനിറങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ ഒരു പാർട്ടിയിലും അംഗത്വം എടുത്തിരുന്നില്ലന്ന് ലക്ഷ്മി പ്രിയ പറഞ്ഞു.
തൃക്കാക്കരയിൽ സംവിധായകൻ അഖിൽ മാരാർ സ്ഥാനാർഥിയാകും. തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയുമാണ് സ്ഥാനാർഥികൾ. അങ്കമാലിയിൽ റിയാലിറ്റി ഷോ താരവും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ പ്രോമി കുര്യാക്കോസ് സ്ഥാനാർഥിയാകും.
ട്വന്റി 20 പാര്‍ട്ടിയുടെ മുഴുവന്‍ സ്ഥാനാര്‍ഥി നിര്‍ണയവും പൂര്‍ത്തിയായെന്നും അടുത്ത ദിവസം പ്രഖ്യാപനം ഉണ്ടാകുമെന്നും സാബു എം. ജേക്കബ് പറഞ്ഞു.
