യു​എ​ഇ​യി​ൽ‌ ഇ​റാ​ൻ ആ​ക്ര​മ​ണം‌

ദു​ബാ​യ്: ഇ​ന്നു പു​ല​ർ​ച്ചെ, ദു​ബാ​യ് ഉ​ൾ​പ്പെ​ടെ​യു​ള്ള യു​എ​ഇ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ സ്ഫോ​ട​ന ശ​ബ്ദ​ങ്ങ​ൾ കേ​ട്ടു. ഇ​സ്ര​യേ​ലി​നും മ​റ്റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്കു​മെ​തി​രേ ഇ​റാ​ൻ ന​ട​ത്തു​ന്ന പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് യു​എ​ഇ ല​ക്ഷ്യ​മി​ട്ടും മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും എ​ത്തി​യ​ത്.

മി​സൈ​ൽ പ്ര​തി​രോ​ധി​ക്കാ​ൻ യു​എ​ഇ​യു​ടെ വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ സ​ജീ​വ​മാ​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ഏ​ക​ദേ​ശം 2,000-ലേ​റെ ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് യു​എ​ഇ നേ​രി​ട്ട​ത്.

യു​എ​ഇ​ക്ക് പു​റ​മെ മേ​ഖ​ല​യി​ലെ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലും ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​ർ​ന്നു. സൗ​ദി അ​റേ​ബ്യ​യി​ലെ അ​ൽ-​ഖ​ർ​ജി​നെ​തി​രേ തൊ​ടു​ത്തു​വി​ട്ട ബാ​ലി​സ്റ്റി​ക് മി​സൈ​ൽ സൗ​ദി സൈ​ന്യം ത​ക​ർ​ത്തു. ഇ​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ യു​എ​സ് സൈ​നി​ക​ർ താ​മ​സി​ക്കു​ന്ന പ്രി​ൻ​സ് സു​ൽ​ത്താ​ൻ എ​യ​ർ ബേ​സി​ന് സ​മീ​പം വീ​ണെ​ങ്കി​ലും നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ബാ​ഗ്ദാ​ദി​ലെ യു​എ​സ് എം​ബ​സി​ക്കു​നേ​രെ​യും ഡ്രോ​ൺ, റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യി അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

Related posts

Leave a Comment