യു​എ​ഇ തീ​ര​ത്ത് സൗ​ദി ക​പ്പ​ലു​ക​ൾ​ക്കു നേ​രെ ആ​ക്ര​മ​ണം: ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ആ​ശ​ങ്ക പ​ട​രു​ന്നു

ദു​ബാ​യ്: യു​എ​ഇ​യു​ടെ കി​ഴ​ക്ക​ൻ തീ​ര​ത്ത് സൗ​ദി​യു​ടെ നാ​ലു ച​ര​ക്കു ക​പ്പ​ലു​ക​ൾ​ക്കു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ഫു​ജൈ​റ തീ​ര​ത്ത് വ​ച്ചു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ സൗ​ദി​യു​ടെ ര​ണ്ട് എ​ണ്ണ ടാ​ങ്ക​റു​ക​ള്‍​ക്ക് വ​ലി​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

ഇ​റാ​നു​ള്ള അ​മേ​രി​ക്ക​ന്‍ മു​ന്ന​റി​യി​പ്പി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. സൗ​ദി​യി​ല്‍​നി​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്ക് പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ള്‍ കൊ​ണ്ടു​പോ​യ ക​പ്പ​ലു​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​തെ​ന്ന് ചി​ല മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

നേ​ര​ത്തേ, ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ച് എ​ല്ലാ രാ​ജ്യ​ങ്ങ​ളു​ടെ​യും എ​ണ്ണ​ക്ക​പ്പ​ലു​ക​ളു​ടെ നീ​ക്കം ത​ട​സ​പ്പെ​ടു​ത്തു​മെ​ന്ന് ഇ​റാ​ൻ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് അ​വ​ർ​ക്ക് മു​ന്ന​റി​യി​പ്പാ​യി അ​മേ​രി​ക്ക യു​ദ്ധ​ക്ക​പ്പ​ലു​ക​ളും പോ​ർ​വി​മാ​ന​ങ്ങ​ളും പ​ശ്ചി​മേ​ഷ്യ​ൻ ക​ട​ലി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു.

Related posts