ചിലപ്പോൾ ഇങ്ങനെയൊക്കെയാവാം..!  കോൺഗ്രസ് കണ്ണടച്ചപ്പോൾ ബിജെപി താങ്ങി; ചെ​ങ്ങ​മ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാനത്തു നിന്നും സിപിഎം തെറിച്ചു

കൊ​ച്ചി: യു​ഡി​എ​ഫ് പ്ര​മേ​യ​ത്തെ ബി​ജെ​പി പി​ന്തു​ണ​ച്ച​തി​നെ തു​ട​ർ​ന്ന് സി​പി​എം പ്ര​സി​ഡ​ന്‍റ് പു​റ​ത്ത്. നെ​ടു​ന്പാ​ശേ​രി ചെ​ങ്ങ​മ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രേ യു​ഡി​എ​ഫ് അ​വ​ത​രി​പ്പി​ച്ച അ​വി​ശ്വാ​സ​പ്ര​മേ​യം ബി​ജെ​പി പി​ന്തു​ണ​യോ​ടെ ആ​റി​നെ​തി​രേ 11 വോ​ട്ടു​ക​ൾ​ക്കു പാ​സാ​യി. സി​പി​എ​മ്മി​ലെ പി.​ആ​ർ. രാ​ജേ​ഷി​നാ​ണു പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​ഷ്ട​മാ​യ​ത്.

പ​ഞ്ചാ​യ​ത്തി​ൽ മൊ​ത്തം 18 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. സി​പി​എം-​ആ​റ്, യു​ഡി​എ​ഫ്-​ആ​റ് (കോ​ണ്‍​ഗ്ര​സ്- അ​ഞ്ച്, മു​സ്ലിം ലീ​ഗ്-​ഒ​ന്ന്), ബി​ജെ​പി-​അ​ഞ്ച് (ബി​ജെ​പി-​നാ​ല്, ബി​ജെ​പി സ്വ​ത​ന്ത്ര-​ഒ​ന്ന്), എ​സ്ഡി​പി​ഐ-​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണു ക​ക്ഷി​നി​ല. അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ബി​ജെ​പി​യി​ലെ അ​ഞ്ച് അം​ഗ​ങ്ങ​ളും അ​നു​കൂ​ലി​ച്ചു വോ​ട്ട് ചെ​യ്തു. എ​സ്ഡി​പി​ഐ അം​ഗ​ത്തി​ന്‍റെ വോ​ട്ട് അ​സാ​ധു​വാ​യി.

സി​പി​എ​മ്മി​നും യു​ഡി​എ​ഫി​നും തു​ല്യ​വോ​ട്ടു​നി​ല​യു​ള്ള പ​ഞ്ചാ​യ​ത്തി​ൽ നേ​ര​ത്തെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണു സി​പി​എ​മ്മി​നു പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ല​ഭി​ച്ച​ത്.

Related posts