ടോറന്റില്‍ നിന്ന് ഉറിയുടെ വ്യാജ പ്രിന്റ് ഡൗണ്‍ലോഡ് ചെയ്തു; സിനിമ കാണാനിരുന്നപ്പോള്‍ കണ്ടതു മുഴുവന്‍ ട്രെയ്‌ലറും, പൈസ മുടക്കാതെ സിനിമ കാണാന്‍ ശ്രമിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി

ബോളിവുഡ് ചിത്രം ഉറി: ദ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന സിനിമയുടെ വ്യാജന്‍ ഡൗണ്‍ലോഗ് ചെയ്ത ആള്‍ക്കാണ് ഒട്ടും പ്രതീക്ഷിക്കാത്ത തിരിച്ചടി കിട്ടിയത്. 3.8 ജിബി ഫയല്‍ സൈസ് ഉള്ള സിനിമ ടോറന്റില്‍ നിന്നും യുവാവ് ഡൗണ്‍ലോഡ് ചെയ്തു. സിനിമയുടെ സാംപിള്‍ വിഡിയോയും സ്‌ക്രീന്‍ ഷോട്ടും ടോറന്റില്‍ നല്‍കിയിട്ടുണ്ടായിരുന്നു. മാത്രമല്ല ഏകദേശം രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യവും ടോറന്റില്‍ കാണിച്ചിരുന്നതിനാല്‍ യുവാവ് ധൈര്യമായി തന്നെ സിനിമ ഡൗണ്‍ലോഡ് ചെയ്തു.

എന്നാല്‍ സത്യത്തില്‍ ആ വീഡിയോ വ്യാജന്മാരെ തടയുകയുന്നതിനും പൈറസി പ്രോത്സാഹിപ്പിക്കാതിരിക്കാനുമുള്ള സന്ദേശമായിരുന്നു. ചിത്രത്തിലെ കഥാപാത്രങ്ങള്‍ തന്നെയാണ് വീഡിയോയില്‍ അക്കാര്യങ്ങള്‍ പറയുന്നതും. ബാക്കിയുള്ള രണ്ട് മണിക്കൂര്‍ സമയം ട്രെയിലറാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വ്യാജനെ നേരിടുന്നതിലുള്ള സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ ഈ രീതിക്ക് നിറഞ്ഞ കയ്യടിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നവാഗതനായ ആദിത്യ ധര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്കി കൗശല്‍ പ്രധാനവേഷത്തില്‍ എത്തുന്നു. യാമി ഗൗതം, കൃതി എന്നിവരാണ് മറ്റുതാരങ്ങള്‍.

Related posts