സെറീന x ബിയാങ്ക ഫൈനൽ

ന്യൂയോർക്ക്: ര​ണ്ടു വ്യ​ത്യ​സ്ത ത​ല​മു​റ​ക​ളു​ടെ പോ​രാ​ട്ട​ത്തി​നാ​ണ് യു​എ​സ് ഓ​പ്പ​ണ്‍ ടെന്നീസ് വ​നി​താ സിം​ഗി​ള്‍സ് ഫൈ​ന​ലി​ല്‍ സെ​റീ​ന വി​ല്യം​സും ബി​യാ​ങ്ക ആ​ന്ദ്രെ​സ്‌​കു​വും ഏ​റ്റു​മു​ട്ടു​മ്പോ​ള്‍ ഫ്‌​ള​ഷിം​ഗ് മെ​ഡോ​സ് സാ​ക്ഷ്യം വ​ഹി​ക്കു​ക.

സെ​റീ​ന ആ​ദ്യ​മാ​യി 1999ൽ യു​എ​സ് ഓ​പ്പ​ൺ നേ​ടു​ന്പോ​ൾ ബി​യാ​ങ്ക ജ​നി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു. അ​തേ സെ​റീ​ന​യെ യു​എ​സ് ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍ പ​ത്തൊ​മ്പ​തു​കാ​രി ബി​യാ​ങ്ക നേ​രി​ടാ​നൊ​രു​ങ്ങു​ക​യാ​ണ്. ഇ​ന്ന് രാ​ത്രി​യാ​ണ് (ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 1.30ന്) ഫൈ​ന​ൽ.

സെ​റീ​ന പ​ത്താം യു​എ​സ് ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ച​പ്പോ​ള്‍ ബി​യാ​ങ്ക ആ​ദ്യ ഗ്രാ​ന്‍സ്‌ലാം ​ഫൈ​ന​ലി​ല്‍ കന്നിക്കി​രീ​ട​മാ​ണ് തേ​ടു​ന്ന​ത്. എ​ലീ​ന സ്വി​റ്റോ​ലി​ന​യെ 6-3, 6-1ന് ​തോ​ല്‍പ്പി​ച്ചാ​ണ് സെ​റീ​ന ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ച​ത്. യു​എ​സ് ഓ​പ്പ​ണി​ല്‍ മു​ന്‍ ചാ​മ്പ്യ​ന്‍റെ 101-ാമ​ത്തെ ജ​യ​മാ​ണ്. ഇ​തോ​ടെ സെ​റീ​ന യു​എ​സ് ഓ​പ്പ​ണി​ല്‍ ക്രി​സ് എ​വ​ര്‍ട്ട​ണി​ന്‍റെ ജ​യ​ത്തി​നൊ​പ്പ​മെ​ത്തി. അ​മേ​രി​ക്ക​ന്‍ താ​ര​ത്തി​ന്‍റെ 33-ാം ഗ്രാ​ന്‍സ്‌ലാം ​ഫൈ​ന​ലാ​ണ്.

ക​നേ​ഡി​യ​ന്‍ താ​രം ബി​യാ​ങ്ക 7-6(7-3), 7-5ന് ​ബെ​ലി​ന്‍ഡ ബെ​ന്‍സി​ച്ചി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 2019ല്‍ ​ഇ​ന്ത്യ​ന്‍ വെ​ല്‍സി​ലും ടൊ​റ​ന്‍റോ​യി​ലും ജ​യി​ച്ച ആ​ന്ദ്രെ​സ്‌​കു ആ​ദ്യ​മാ​യൊ​രു ഗ്രാ​ന്‍സ്‌​ലാം നേ​ടി ച​രി​ത്രം സൃ​ഷ്ടി​ക്കാ​നാ​ണ് ഒ​രു​ങ്ങു​ന്ന​ത്. ബി​യാ​ങ്ക ആ​ദ്യ​മാ​യി ഒ​രു ഗ്രാ​ന്‍സ്‌ലാം ​തേ​ടു​മ്പോ​ള്‍ സെ​റീ​ന ഒ​രു കി​രീ​ടം കൂ​ടി നേ​ടി​ക്ക​ഴി​ഞ്ഞാ​ല്‍ മാ​ര്‍ഗ​ര​റ്റ് കോ​ര്‍ട്ടി​ന്‍റെ 24 ഗ്രാ​ന്‍സ്‌ലാം ​കി​രീ​ട​മെ​ന്ന എ​ക്കാ​ല​ത്തെ​യും റി​ക്കാ​ര്‍ഡി​നൊ​പ്പ​മെ​ത്തും.

കൗ​മാ​ര​വി​സ്മ​യ​ം ബിയാങ്ക

പേ​ര്: ബി​യാ​ങ്ക ആ​ന്ദ്രെ​സ്‌​കു

ജ​ന​നം: 2000 ജൂ​ണ്‍ 16

മാ​താ​പി​താ​ക്ക​ള്‍: ഒ​ന്‍റാ​രി​യോ​യി​ല്‍ ജ​നി​ച്ച ബിയാങ്കയുടെ മാ​താ​പി​താ​ക്ക​ള്‍ റൊ​മേ​നി​യക്കാ​രാ​ണ്.

പ്ര​സി​ദ്ധി​യി​ലേ​ക്ക്: യു​എ​സ് ഓ​പ്പ​ണ്‍ ഫൈ​ന​ലി​ലെ​ത്തു​ന്ന ആ​ദ്യ ക​നേ​ഡി​യ​ന്‍ താ​രം. യു​ജി​ന്‍ ബു​ഷാ​റി​നു​ശേ​ഷം (വിം​ബി​ള്‍ഡ​ണ്‍ 2014) ഒ​രു ഗ്രാ​ന്‍സ്‌ലാം ​ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ലി​ലെ​ത്തു​ന്ന ര​ണ്ടാ​മ​ത്തെ കാ​ന​ഡ​ക്കാ​രി.

റാ​ങ്കിം​ഗ്: 2018 അ​വ​സാ​നി​ച്ച​പ്പോ​ള്‍ 178-ാം റാ​ങ്കി​ലാ​യി​രു​ന്നു ബിയാങ്ക ആ​ന്ദ്രെ​സ്‌​കു. നി​ല​വി​ല്‍ 15-ാം സ്ഥാ​ന​ത്താ​ണ്. ഇ​നി പു​തി​യ റാ​ങ്ക് ലി​സ്റ്റ് വ​രു​മ്പോ​ള്‍ ഒ​മ്പ​താം സ്ഥാ​ന​ത്തെ​ത്തും. ഫൈ​ന​ലി​ല്‍ സെ​റീ​ന​യെ തോ​ല്‍പ്പി​ച്ചാ​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്കാ​യി​രി​ക്കും പ്ര​വേ​ശി​ക്കു​ക.

സെ​റീ​ന​യു​മാ​യി: ബിയാങ്ക ആ​ന്ദ്രെ​സ്‌​കു​വും സെ​റീ​ന​യും മു​മ്പ് ഒ​രു ത​വ​ണ ഏ​റ്റു​മു​ട്ടി. ഓ​ഗ​സ്റ്റി​ല്‍ ന​ട​ന്ന റോ​ജേ​ഴ്‌​സ് ക​പ്പ് ഫൈ​ന​ലി​ലാ​യി​രു​ന്നു അത്. ആ ​മ​ത്സ​ര​ത്തി​ല്‍ 1-3ന് ​പി​ന്നി​ല്‍നി​ല്‍ക്കു​മ്പോ​ള്‍ പു​റം വേ​ദ​ന​യെ​ത്തു​ട​ര്‍ന്നു സെ​റീ​ന പി​ന്മാ​റി.

ത​ല​മു​റ​ക​ളു​ടെ പോ​രാ​ട്ടം: ഓ​പ്പ​ണ്‍ കാ​ല​ഘ​ട്ട​ത്തി​ല്‍ ഗ്രാ​ന്‍സ്‌ലാം ​ഫൈ​ന​ലി​ലെ​ത്തു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ​ താ​ര​മാ​ണ് സെ​റീ​ന. മൂ​ന്നാ​ഴ്ച ക​ഴി​ഞ്ഞ് യു​എ​സ് താ​രം 38-ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കും.

ച​രി​ത്ര​ത്തി​ല്‍: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ റ​ണ്ണ​റ​പ്പാ​യ മാ​ര്‍കീ​റ്റ​യ്ക്കു​ശേ​ഷം ഈ ​വ​ര്‍ഷം ഗ്രാ​ന്‍സ്‌​ലാം ഫൈ​ന​ലി​ലെ​ത്തു​ന്ന ര​ണ്ടാ​മ​ത്തെ കൗ​മാ​ര​താ​ര​മാ​ണ് ബിയാ ങ്ക ആ​ന്ദ്രെ​സ്‌​കു. 2006ല്‍ ​യു​എ​സ് ഓ​പ്പ​ണി​ല്‍ മ​രി​യ ഷ​റ​പ്പോ​വ ചാ​മ്പ്യ​ന്മാ​യ ശേ​ഷം കി​രീ​ടം തേ​ടു​ന്ന ര​ണ്ടാ​മ​ത്തെ കൗ​മാ​ര​താ​ര​മാ​ണ് ആ​ന്ദ്രെ​സ്‌​കു.

സെ​റീ​ന​യു​ടെ അ​വ​സ്ഥ: 2017ല്‍ ​ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ നേ​ടി​യ​ശേ​ഷം സെ​റീ​ന​യ്ക്ക് ക​ഴി​ഞ്ഞ മൂ​ന്നു ഗ്രാ​ന്‍‌സ‌്‌ലാം ​ഫൈ​ന​ലി​ലും തോ​ല്‍വി​യാ​യി​രു​ന്നു. 2014​നു​ശേ​ഷം സെ​റീ​ന​യ്ക്ക് യു​എ​സ് ഓ​പ്പ​ണ്‍ സിം​ഗി​ള്‍സ് കി​രീ​ടം നേ​ടാ​നാ​യി​ട്ടി​ല്ല.

Related posts