സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സി​ൻ ക്ഷാ​മം രൂ​ക്ഷം! അ​ഞ്ച് ജി​ല്ല​ക​ളി​ലെ വാ​ക്സി​ൻ സ്റ്റോ​ക്ക് പൂ​ർ​ണ​മാ​യും തീ​ർ​ന്നു

സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സി​ൻ ക്ഷാ​മം രൂ​ക്ഷം. അ​ഞ്ച് ജി​ല്ല​ക​ളി​ലെ വാ​ക്സി​ൻ സ്റ്റോ​ക്ക് പൂ​ർ​ണ​മാ​യും തീ​ർ​ന്നു.

ഇ​ന്ന​ത്തോ​ടെ ബാ​ക്കി ജി​ല്ല​ക​ളി​ലും തീ​രു​മെ​ന്നാ​ണ് ആ​ശ​ങ്ക. വാ​ക്സി​ൻ ശേ​ഷി​ക്കു​ന്ന ജി​ല്ല​ക​ളി​ൽ കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് അ​ട​ക്കം മു​ൻ​ഗ​ണ​ന​ക്കാ​ർ​ക്ക് ന​ൽ​കാ​നാ​ണ് നി​ർ​ദേ​ശം.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്തെ വാ​ക്സി​ൻ ക്ഷാ​മം ക​ണ​ക്കി​ലെ​ടു​ത്ത് മൂ​ന്ന് ല​ക്ഷം ഡോ​സു​ക​ൾ ഇ​ന്നു ത​ന്നെ എ​ത്തി​ക്കു​മെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന സൂ​ച​ന.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, വ​യ​നാ​ട് എ​ന്നി ജി​ല്ല​ക​ളി​ലെ വി​ത​ര​ണ​മാ​ണ് ഏ​റെ​ക്കു​റെ പൂ​ർ​ണ​മാ​യി നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ന്ന​ത്.

ബാ​ക്കി​യു​ള്ള ജി​ല്ല​ക​ളി​ലെ വാ​ക്സി​ൻ കേ​ന്ദ്ര​ങ്ങ​ൾ സ്റ്റോ​ക്കു​ള്ള​തി​ന് അ​നു​സ​രി​ച്ചു മാ​ത്ര​മാ​കും പ്ര​വ​ർ​ത്തി​ക്കു​ക.

1500ൽ ​അ​ധി​കം വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സം​സ്ഥാ​ന​ത്ത് ഇ​ന്ന് 150ഓ​ളം കേ​ന്ദ്ര​ങ്ങ​ൾ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കൂ​യെ​ന്നു സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്നു.

എ​ന്നാ​ൽ, വാ​ക്സി​ൻ വി​ത​ര​ണം മു​ട​ങ്ങാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ട ാകി​ല്ലെ​ന്നും മൂ​ന്ന് ല​ക്ഷം ഡോ​സു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സം​സ്ഥാ​ന​ത്ത് എ​ത്തി​ക്കു​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ച​താ​യാ​ണ് സൂ​ച​ന.

തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ലേ​ക്കു 1,70,000 ഡോ​സു​ക​ളും എ​റ​ണാ​കു​ളം മേ​ഖ​ല​യി​ലേ​ക്കു 1,20,000 ഡോ​സു​ക​ളും കോ​ഴി​ക്കോ​ട് മേ​ഖ​ല​യി​ലേ​ക്കു 75,000 ഡോ​സു​ക​ളും ല​ഭ്യ​മാ​ക്കും.

വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ്റ്റോ​ക്ക് എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ ന്നും ​അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

ദി​വ​സം അ​ഞ്ച് ല​ക്ഷം പേ​ർ​ക്ക് വീ​തം വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണു​ള്ള​ത്.

ഇ​തി​ന് അ​നു​സ​രി​ച്ചു​ള്ള വാ​ക്സി​ൻ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ല​ക്ഷ്യ​മാ​ക്കി​യ രീ​തി​യി​ലു​ള്ള വാ​ക്സി​ൻ വി​ത​ര​ണം സാ​ധ്യ​മാ​യി​ട്ടി​ല്ല.

60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള ഒ​ൻ​പ​ത് ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ​ക്ക് ആ​ദ്യ ഡോ​സ് വാ​ക്സി​ൻ ന​ൽ​കാ​നു​ണ്ടെ ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് പ​റ​യു​ന്ന​ത്.

ഇ​വ​ർ​ക്ക് ഓ​ഗ​സ്റ്റ് 15ന​കം വാ​ക്സി​ൻ വി​ത​ര​ണം ന​ൽ​കി തീ​ർ​ക്കാ​നാ​ണ് വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment