വടിവാൾ കഴുത്തിൽ വച്ച് വ്യാ​പാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ടു​ത്തു; മ​യ​ക്കു​മ​രു​ന്ന് സം​ഘ​മെ​ന്ന് പോ​ലീ​സ്


ക​റു​ക​ച്ചാ​ൽ: വ്യാ​പാ​രി​യു​ടെ ഓ​ട്ടോ​റി​ക്ഷ ത​ട​ഞ്ഞു വ​ടി​വാ​ൾ കാ​ണി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി 40000 രൂ​പ ത​ട്ടി​യെ​ടു​ത്ത​തു ക​ഞ്ചാ​വ് മ​യ​ക്കു​മ​രു​ന്ന് സം​ഘ​മെ​ന്ന് പോ​ലീ​സ്.തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30ന് ​മു​ണ്ട​ത്താ​നം-​ഇ​ട​യി​രി​ക്ക​പ്പു​ഴ റോ​ഡി​ൽ ഇ​ല​വു​ങ്ക​ൽ ഭാ​ഗ​ത്തെ തി​ര​ക്കൊ​ഴി​ഞ്ഞ സ്ഥ​ല​ത്താ​യി​രു​ന്നു സം​ഭ​വം.

വാ​ക​ത്താ​നം സ്വ​ദേ​ശി പ​ണി​ക്ക​പ്പു​ര​യി​ടം ബൈ​ന്നി നൈ​നാ​ന്‍റെ (52) പ​ണ​മാ​ണ് ന​ഷ്്ട​മാ​യ​ത്. സി​ഗ​ര​റ്റ് അ​ട​ക്ക​മു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ ക​ട​ക​ളി​ൽ മൊ​ത്ത​വി​ൽ​പ​ന ന​ട​ത്തു​ന്ന​യാ​ളാ​ണ് നൈ​നാ​ൻ.

ക​ങ്ങ​ഴ, ഇ​ട​യി​രി​ക്ക​പ്പു​ഴ ഭാ​ഗ​ത്ത് ക​ച്ച​വ​ടം ന​ട​ത്തി​യ ശേ​ഷം മു​ണ്ട​ത്താ​ന​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ഇ​ല​വു​ങ്ക​ൽ ഭാ​ഗ​ത്തെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് വെ​ച്ച് ഹെ​ൽ​മ​റ്റ് ധ​രി​ച്ച് ബെ​ക്കി​ലെ​ത്തി​യ ര​ണ്ടു പേ​ർ ഓ​ട്ടോ​റി​ക്ഷ​യ്ക്ക് മു​ന്പി​ൽ ബൈ​ക്ക് കു​റു​കെ നി​ർ​ത്തി​യ ശേ​ഷം വ​ടി​വാ​ളും ക​ത്തി​യു​മാ​യെ​ത്തി നൈ​നാ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി.

കൈ​യി​ലു​ണ്ടാ​യി​രു​ന്ന ബാ​ഗ് ബ​ല​മാ​യി പി​ടി​ച്ചു​വാ​ങ്ങി​യ ശേ​ഷം മു​ണ്ട​ത്താ​നം ഭാ​ഗ​ത്തേ​ക്ക് ബൈ​ക്കി​ൽ ര​ക്ഷ​പെ​ട്ടു.ബൈ​ക്കി​നു ന​ന്പ​ർ പ്ലേ​റ്റ് ഇ​ല്ലാ​യി​രു​ന്നു. ക​റു​ക​ച്ചാ​ൽ, മ​ണി​ല, ക​ങ്ങ​ഴ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെല്ലം ക​ഞ്ചാ​വ് മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്.

ക​ഞ്ചാ​വി​നും മ​യ​ക്കു​മ​രു​ന്നി​നും പ​ണം തി​ക​യ​തെ വ​രു​ന്പോ​ഴാ​ണ് പണം ത​ട്ടി​യെ​ടു​ക്കു​ന്ന പ​ദ്ധ​തി​ക​ളു​മാ​യി മാ​ഫി​യ സം​ഘ​ങ്ങ​ൾ രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്. ക​റു​ക​ച്ചാ​ൽ എ​സ്എ​ച്ച്ഒ റി​ച്ചാ​ർ​ഡ് വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

Related posts

Leave a Comment