വാ​ഗ​ണ്‍ ട്രാ​ജ​ഡി സ്മാ​ര​ക ചി​ത്ര​ങ്ങ​ൾ റെ​യി​ൽ​വേ മാ​യ്ച്ച സം​ഭ​വം;പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു

തി​രൂ​ർ: തി​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ര​ച്ച വാ​ഗ​ണ്‍ ട്രാ​ജ​ഡി സ്മാ​ര​ക ചി​ത്ര​ങ്ങ​ൾ റെ​യി​ൽ​വേ മാ​യ്ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു. സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ന്‍റെ ജ്വ​ലി​ക്കു​ന്ന ഓ​ർ​മ​ക​ൾ ഉ​റ​ങ്ങു​ന്ന തി​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ര​ച്ച വാ​ഗ​ണ്‍ ട്രാ​ജ​ഡി സ്മാ​ര​ക ചി​ത്ര​ങ്ങ​ളാ​ണ് മാ​യ്ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം റെ​യി​ൽ​വേ ചു​മ​രി​ൽ ത​യാ​റാ​ക്കി​യ ചി​ത്ര​ങ്ങ​ൾ പ​ണി​പൂ​ർ​ത്തി​യാ​കും മു​ൻ​പേ മാ​യ്ച്ചു ക​ള​യാ​ൻ റെ​യി​ൽ​വേ ഉ​ത്ത​ര​വി​റ​ക്കു​ക​യാ​യി​രു​ന്നു.

സം​ഘ്പ​രി​വാ​ർ സം​ഘ​ട​ന​ക​ളു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്നാ​ണ് റെ​യി​ൽ​വേ​യു​ടെ ന​ട​പ​ടി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ഡ​ൽ​ഹി റെ​യി​ൽ​വേ ബോ​ർ​ഡി​ൽ നി​ന്നു ല​ഭി​ച്ച ഉ​ത്ത​ര​വി​ന്‍റെ സ​ന്ദേ​ശം പാ​ല​ക്കാ​ട് ഡി​വി​ഷ​ണ​ൽ ഓ​ഫീ​സി​ൽ നി​ന്നു തി​രൂ​രി​ൽ ല​ഭി​ച്ച​ത്. ഉ​ത്ത​ര​വു വ​ന്ന​തോ​ടെ ചി​ത്ര​ങ്ങ​ൾ മാ​യ്ച്ച് പ​ഴ​യ രൂ​പ​ത്തി​ലാ​ക്കി.

ചി​ത്ര പ​ണി പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഞാ​യ​റാ​ഴ്ച ഏ​താ​നും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചി​രു​ന്ന​താ​യി റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. ചി​ത്രം മാ​യ്ച്ചു​ക​ള​യു​മെ​ന്ന ഭീ​ഷ​ണി​യും മു​ഴ​ക്കി​യാ​യി​രു​ന്നു ഇ​വ​ർ മ​ട​ങ്ങി​യ​ത്. ഇ​തി​നു പി​ന്നാ​ലെ കേ​ന്ദ്ര​ത്തി​ൽ നി​ന്നു​ള്ള ഉ​ത്ത​ര​വ് വ​രി​ക​യാ​യി​രു​ന്നു.

വാ​ഗ​ണ്‍ ട്രാ​ജ​ഡി സ്വാ​ത​ന്ത്ര്യ സ​മ​ര​ഭാ​ഗ​മ​ല്ലെ​ന്നും മ​ല​ബാ​ർ ല​ഹ​ള വ​ർ​ഗീ​യ ക​ലാ​പ​മാ​ണെ​ന്നു​മാ​യി​രു​ന്നു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ വാ​ദം. വാ​ഗ​ണ്‍ ദു​ര​ന്ത​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തി​നു പു​റ​മെ മ​ല​യാ​ള ഭാ​ഷാ​പി​താ​വ് തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ൻ​റെ​യും ചി​ത്ര​ങ്ങ​ൾ റെ​യി​ൽ​വേ ചു​വ​രി​ൽ ത​യാ​റാ​ക്കി​യി​രു​ന്നു.

ചി​ത്ര​ങ്ങ​ൾ ഒ​രു​ക്കി​യ​തോ​ടെ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ​ക്ക് നി​ര​വ​ധി പ്ര​ശം​സാ പ്ര​വാ​ഹ​ങ്ങ​ളു​മെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ചി​ത്ര​പ​ണി മാ​യ്ച്ച​ത് ഏ​റെ പ്ര​തി​ഷേ​ധ​ത്തി​നു ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. തി​രൂ​രി​ൽ ഈ ​മാ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന പ്ലാ​റ്റ്ഫോ​മു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന മേ​ൽ​പാ​ലം ഉ​ദ്ഘാ​ട​ന​ത്തി​നു മു​ന്നോ​ടി​യാ​യി റെ​യി​ൽ​വേ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളും അ​റ​കു​റ്റ​പ​ണി​ക​ളും ന​ട​ന്നു വ​രി​ക​യാ​ണ്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ച​രി​ത്ര സം​ഭ​വ​ങ്ങ​ൾ വി​ളി​ച്ചോ​തു​ന്ന ചി​ത്ര​ങ്ങ​ൾ ത​യാ​റാ​ക്കി​യ​ത്. റെ​യി​ൽ​വേ​യു​ടെ പ്ര​ത്യേ​ക അ​നു​മ​തി​യോ​ടു​കൂ​ടി സ്റ്റേ​ഷ​ൻ സൂ​പ്ര​ണ്ട് കെ.​എ​സ് രാ​ജ​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചി​ത്ര​പ​ണി​ക​ൾ ത​യാ​റാ​ക്കി​യ​ത്. ചി​ത്ര​ങ്ങ​ൾ മാ​യ്ച്ച​തോ​ടെ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രി​ലും യാ​ത്ര​ക്കാ​രി​ലും ഒ​രു​പോ​ലെ നി​രാ​ശ​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

Related posts