ഇ​ങ്ങ​ന​ത്തെ ഭാ​ഷ​യാ​ണോ സാ​ധാ​ര​ണ വീ​ട്ടി​ല്‍ ചേ​ട്ട​ന്‍റെ അ​മ്മ​യോ​ടും സ​ഹോ​ദ​രി​യോ​ടും പ​റ​യാ​റ്..! മോശം കമന്റിന് കിടിലന്‍ മറുപടിയുമായി നടി വൈഗ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യി​ട്ടു​ള്ള താ​ര​ങ്ങ​ൾ​ക്കെ​ല്ലാം പ​ല​വി​ധം മോ​ശ​പ്പെ​ട്ട അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടാ​കും.

താ​ര​ങ്ങ​ളെ സം​ബ​ന്ധി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ എ​ന്ന​ത് ത​ങ്ങ​ളു​ടെ ആ​രാ​ധ​ക​രു​മാ​യി അ​ടു​ക്കാ​നു​ള്ള വ​ഴി​യാ​ണ്.

ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെയും ക​രി​യ​റി​ലെ​യും വി​ശേ​ഷ​ങ്ങ​ളും വാ​ര്‍​ത്ത​ക​ളും ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വയ്ക്കാ​നാ​ണ് താ​ര​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യെ ആ​ശ്ര​യി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ മോ​ശം പ്ര​തി​ക​ര​ണ​ങ്ങ​ളും അ​ധി​ക്ഷേ​പ​ങ്ങ​ളും താ​ര​ങ്ങ​ള്‍​ക്കു നേ​രി​ടേ​ണ്ടി വ​രാ​റു​ണ്ട്. ഇ​ത്ത​ര​ക്കാ​രെ എ​ങ്ങ​നെ നേ​രി​ട​ണ​മെ​ന്ന് പ​ല താ​ര​ങ്ങ​ളും കാ​ണി​ച്ചു ത​രാ​റു​ണ്ട്.

ഏ​റ്റ​വു​മൊ​ടു​വി​ൽ ഇ​ത്ത​ര​ത്തി​ൽ മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യ​ത് ന​ടി വൈ​ഗ​യ്ക്കാ​ണ്. മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ചി​ത ന​ടി​യാ​യ വൈ​ഗ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും വ​ള​രെ സ​ജീ​വ​മാ​ണ്.

സി​നി​മ​യി​ലും ടെ​ലി​വി​ഷ​നി​വു​മെ​ല്ലാം നി​റ സാ​ന്നി​ധ്യ​മാ​യ വൈ​ഗ മോ​ഡ​ലിം​ഗി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ലെ​ത്തി​യ​ത്. അ​വ​താ​ര​ക​യാ​യും കൈ​യ​ടി നേ​ടി​യി​ട്ടു​ണ്ട്.

ഇ​പ്പോ​ഴി​താ ത​ന്‍റെ പോ​സ്റ്റി​ന് ല​ഭി​ച്ചൊ​രു മോ​ശം ക​മ​ന്‍റി​ന് വൈ​ഗ ന​ല്‍​കി​യ കി​ടി​ല​ന്‍ മ​റു​പ​ടി സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ കൈ​യ​ടി നേ​ടു​ക​യാ​ണ്.

ത​ന്നോ​ട് മോ​ശ​മാ​യി പ്ര​തി​ക​രി​ച്ച വ്യ​ക്തി​യു​ടെ പ്രൊ​ഫൈ​ലി​ന്‍റെ സ്‌​ക്രീ​ന്‍ ഷോ​ട്ട് പ​ങ്കു​വ​ച്ചു കൊ​ണ്ടാ​യി​രു​ന്നു വൈ​ഗ​യു​ടെ പ്ര​തി​ക​ര​ണം.

എ​ന്ത് പോ​സ്റ്റ് ഇ​ട​ണം എ​ന്ത് എ​പ്പോ എ​ങ്ങ​നെ സ​പ്പോ​ര്‍​ട്ട് ചെ​യ്യ​ണം എ​ന്നു​ള്ള​ത് എ​ന്‍റെ ഇ​ഷ്ടം. ഇ​ങ്ങ​ന​ത്തെ ഭാ​ഷ​യാ​ണോ സാ​ധാ​ര​ണ വീ​ട്ടി​ല്‍ ചേ​ട്ട​ന്‍റെ അ​മ്മ​യോ​ടും സ​ഹോ​ദ​രി​യോ​ടും പ​റ​യാ​റ്.

പാ​വം വീ​ട്ടു​കാ​ര്‍, അ​വ​രു​ടെ ഗ​തി​കേ​ട്. ഇ​ങ്ങോ​ട്ടു പ​റ​യാ​ന്‍ വ​ര​ണ്ട, നി​ങ്ങ​ളു​ടെ ഭാ​ഷ ശ്ര​ദ്ധി​ക്കൂ എ​ന്നാ​യി​രു​ന്നു വൈ​ഗ​യു​ടെ പ്ര​തി​ക​ര​ണം.

പി​ന്നാ​ലെ നി​ര​വ​ധി പേ​രാ​ണ് താ​ര​ത്തി​നു പി​ന്തു​ണ​യു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. ന​ടി സാ​ധി​ക വേ​ണു​ഗോ​പാ​ലും ​പി​ന്തു​ണ​യു​മാ​യി എ​ത്തി.

ബേ​ബീ, അ​ദ്ദേ​ഹം അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രൊ​ഫ​ഷ​നെ​ക്കു​റി​ച്ചാ​ണ് സം​സാ​രി​ക്കു​ന്ന​ത്. നീ ​പാ​വം അ​യാ​ളെ തെ​റ്റി​ദ്ധ​രി​ച്ചു. മോ​ശം അ​ല്ലേ ഇ​തൊ​ക്കെ എ​ന്നാ​യി​രു​ന്നു സാ​ധി​ക​യു​ടെ കു​റി​പ്പ്.

കോട്ടയം പാ​ലാ​യി​ല്‍ ജ​നി​ച്ച് ചെ​ന്നൈ​യി​ല്‍ ജീ​വി​ക്കു​ന്ന താ​ര​മാ​ണ് വൈ​ഗ. മ​ല​യാ​ള​ത്തി​ല്‍ മാ​ത്ര​മ​ല്ല ത​മി​ഴി​ലും സ​ജീ​വ​മാ​ണ് താ​രം.

Related posts

Leave a Comment