യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ദേ​വ​സ്വം ബോ​ർ​ഡ് നി​ല​പാ​ട് സുപ്രീം കോടതിയിൽ മാറ്റിയിട്ടില്ലെന്ന് ദേവസ്വം കമ്മീഷണർ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച് സു​പ്രീം കോ​ട​തി​യി​ൽ നി​ല​പാ​ട് മാ​റ്റി​യി​ട്ടി​ല്ലെ​ന്ന് ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ എ​ൻ. വാ​സു. യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​വ​സ്വം ബോ​ർ​ഡ് നി​ല​പാ​ട് ത​ന്നെ​യാ​ണ് സു​പ്രീ​കോ​ട​തി​യി​ൽ അ​റി​യി​ച്ച​തെ​ന്നും മ​റി​ച്ചു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ തെ​റ്റാ​ണെ​ന്നും ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു.

സു​പ്രീം​കോ​ട​തി വി​ധി അ​നു​സ​രി​ച്ചു​ള്ള നി​ല​പാ​ടാ​ണ് ബോ​ർ​ഡ് സ്വീ​ക​രി​ച്ച​ത്. കോ​ട​തി വി​ധി വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ത് അ​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ ബോ​ർ​ഡി​ന് ബാ​ധ്യ​ത​യു​ണ്ട്. യു​വ​തീ പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ച്ചോ വി​യോ​ജി​ച്ചോ സു​പ്രീം​കോ​ട​തി​യി​ൽ ബു​ധ​നാ​ഴ്ച വാ​ദം ന​ട​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാ​വ​കാ​ശ ഹ​ർ​ജി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം വാ​ദം ന​ട​ന്നി​ട്ടി​ല്ല. പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ളി​ൽ മാ​ത്ര​മാ​ണ് വാ​ദം ന​ട​ന്ന​ത്. മ​ണ്ഡ​ല​കാ​ല​ത്തി​ന് മു​ൻ​പാ​ണ് ബോ​ർ​ഡ് സാ​വ​കാ​ശം തേ​ടി​യ​ത്. ഇ​നി വി​ധി ന​ട​പ്പാ​ക്കാ​ൻ സാ​വ​കാ​ശം വേ​ണ​മോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് ബോ​ർ​ഡാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പ​ത്മ​കു​മാ​ർ ത​ന്നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടി​ല്ല. പ്ര​സി​ഡ​ന്‍റ് പ​റ​യാ​ത്ത ഒ​രു കാ​ര്യ​വും കോ​ട​തി​യി​ൽ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും കോ​ട​തിയി​ലെ വാ​ദ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് താ​ൻ പ​ത്മ​കു​മാ​റി​ന് വി​ശ​ദീ​ക​ര​ണം ന​ൽ​കു​മെ​ന്നും വാ​സു കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts