മദ്യവിരുദ്ധ സമിതി പ്രവര്‍ത്തകന്റെ വീട്ടില്‍നിന്നു വാറ്റുപകരണങ്ങള്‍ പിടികൂടി; വിദേശികള്‍ക്ക് നല്‍കുന്നതിനാണ് ഇയാള്‍ ചാരായം വാറ്റിയതെന്ന് എക്‌സൈസ്

tvm-vattuചേര്‍ത്തല: മദ്യവിരുദ്ധ സമിതി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും വാറ്റുപകരണങ്ങള്‍ പിടികൂടി.  മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ പനയ്ക്കല്‍ രാജു (60) വിന്റെ വീട്ടില്‍ നിന്നാണ് കോടയും വാറ്റുപകരണങ്ങളും പിടികൂടിയത്.  രാജുവിനെ ചേര്‍ത്തല എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ലാല്‍കുമാറിന്റെ നേതൃത്വ ത്തിലുള്ള സംഘം അറസ്റ്റു ചെയ്തു.50 ലിറ്റര്‍ കോട,വാറ്റുപകരണങ്ങള്‍,ഗ്യാസ്,സിലിണ്ടര്‍ എന്നിവയാണ് പിടിച്ചെടുത്തത്.

സമീപത്തുള്ള റിസോര്‍ട്ടില്‍ എത്തുന്ന വിദേശികള്‍ക്ക് നല്‍കുന്നതിനാണ് ഇയാള്‍ ചാരായം വാറ്റിയതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. തീരപ്രദേശത്ത് ചേന്നവേലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മദ്യവിരുദ്ധ സമിതിയുടെ പ്രധാന പ്രവര്‍ത്തകനാണ്. പിടിയിലായ പ്രതിയെ ചേര്‍ത്തല കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Related posts