നാ​ല​ര മ​ണി​ക്കു​ർ നീണ്ട പരിശ്രമം ! വാ​വാ സു​രേ​ഷ് എ​ത്തി; ആ​ൾ​ത്താ​മ​സം ഇ​ല്ലാ​ത്ത വീ​ട്ടി​ൽ​നി​ന്നും പിടിയിലായത്‌ മൂ​ന്നു മൂ​ർ​ഖ​നും 16 കു​ഞ്ഞു​ങ്ങ‌​ളും ; വിരിഞ്ഞത് മുപ്പത് മുട്ടകള്‍

കു​മ​ര​കം: ആ​ൾ​ത്താ​മ​സം ഇ​ല്ലാ​ത്ത വീ​ട്ടി​ൽ​നി​ന്നും വാ​വാ സു​രേ​ഷ് മൂ​ന്നു മൂ​ർ​ഖ​നെ​യും 16 കു​ഞ്ഞു​ങ്ങ​ളേ​യും പി​ടി​കൂ​ടി. പ​ഞ്ചാ​യ​ത്തി​ൽ ഇ​ട​വ​ട്ടം പാ​ട​ശേ​ഖ​ര​ത്തി​ലെ തു​രു​ത്തി​ലെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് ഇ​വ​യെ പി​ടി​കൂ​ടി​യ​ത്.

വീ​ട്ടു​ട​മ പ​രു​ത്തി​ക്ക​ള​ത്തി​ൽ സു​ഗു​ണ​നും കു​ടും​ബ​വും 15 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി മ​ണ​ർ​കാ​ട് എ​രു​മ​പ്പെ​ട്ടി​യി​ലാ​ണ് താ​മ​സം.

ഈ ​തു​രു​ത്തി​ൽ ത​ന്നെ താ​മ​സി​ക്കു​ന്ന സ​നീ​ഷും തു​ണ്ടി​പ്പ​റ​ന്പി​ൽ സി​ൽ ജോ​ണ്‍​സ​ണും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് . വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​ൾ പാ​ർ​പ്പി​ല്ലാ​ത്ത വീ​ടി​ന്‍റെ ത​റ​യി​ലെ പൊ​ത്തി​ലേ​ക്ക് മൂ​ർ​ഖ​ൻ ക​യ​റു​ന്ന​തു ശ്ര​ദ്ധ​യി​ൽ പെ​ട്ടു .

തു​ട​ർ​ന്നി​വ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കൂ​ടു​ത​ൽ പൊ​ത്തു​ക​ളു​ണ്ടെ​ന്നും കൂ​ടു​ത​ൽ മൂ​ർ​ഖ​നുക​ളി​വി​ടെ ഉ​ണ്ടെ​ന്നും മ​ന​സി​ലാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് വാ​വാ സു​രേ​ഷി​നെ വി​ളി​ക്കു​ക​യാ​യി​രു​ന്നു.

രാ​ത്രി എ​ട്ടോ​ടെ വാ​വാ സു​രേ​ഷ് ര​ണ്ടു സ​ഹാ​യി​ക​ൾ​ക്കൊ​പ്പം എ​ത്തി നാ​ല​ര മ​ണി​ക്കു​ർ​കൊ​ണ്ടു വീ​ടി​നു​ള്ളി​ൽ നി​ന്നും മൂ​ന്ന് മൂ​ർ​ഖ​ൻ പാ​ന്പു​ക​ളേ​യും 16 കു​ഞ്ഞു​ങ്ങ​ളേ​യും പി​ടികൂ​ടി ചാ​ക്കി​ലാ​ക്കി.

3 0 മു​ട്ട​ക​ൾ വി​രി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ബാ​ക്കി കു​ഞ്ഞു​ങ്ങ​ൾ ര​ക്ഷ​പ്പെ​ട്ടു പോ​യി​ട്ടു​ണ്ടെ​ന്നും വാ​വാ സു​രേ​ഷ് പ​റ​ഞ്ഞു.

Related posts

Leave a Comment