പ​ച്ച​ക്ക​റി വി​ല കു​തി​ക്കു​ന്നു;  മു​രി​ങ്ങ, കാ​പ്സി​ക്കം 100 ക​ട​ന്നു; കാ​ര​റ്റും തക്കാളിയും ഞെട്ടിക്കുന്ന വിലയിലേക്ക്…

 

കോ​ട്ട​യം: പ​ച്ച​ക്ക​റി​യു​ടെ വി​ല​യും കു​തി​ക്കു​ക​യാ​ണ്. മു​രി​ങ്ങ​യു​ടെ​യും കാ​പ്സി​ക്ക​ത്തി​ന്‍റെ വി​ല സെ​ഞ്ചു​റി ക​ട​ന്നു. ഒ​രാ​ഴ്ച മു​ന്പു​വ​രെ 20 രൂ​പ​യു​ണ്ടാ​യി​രു​ന്ന ത​ക്കാ​ളി​യു​ടെ വി​ല 80ലെ​ത്തി.

മു​ര​ങ്ങ​യ്ക്ക് കി​ലോ 100 രൂ​പ​യും കാ​പ്സി​ക്ക​ത്തി​നു 120 രൂ​പ​യു​മാ​ണു വി​ല. വെ​ണ്ട​യ്ക്ക്, പ​യ​ർ, ബീ​ൻ​സ്, ഉ​രു​ള​ക്കി​ഴ​ക്ക്, ഏ​ത്ത​യ്ക്ക് എ​ന്നി​വ​യ്ക്കെ​ല്ലാം 20 രൂ​പ മു​ത​ൽ 30 രൂ​പ വ​രെ വി​ല വ​ർ​ധി​ച്ചു.

ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള പ​ച്ച​ക്ക​റി​യു​ടെ വ​ര​വ്കു​റ​ഞ്ഞ​തും പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല​വ​ർ​ധ​ന​വു​മാ​ണു പ​ച്ച​ക്ക​റി വി​ല കു​തി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ​ച്ച​ക്ക​റി​യു​ടെ വ​ര​വും കു​റ​ഞ്ഞു.

വ​ഴി​യോ​ര​ങ്ങ​ളി​ൽ വി​ല​ക്കു​റ​ച്ചു പ​ച്ച​ക്ക​റി വി​ൽ​ക്കു​ന്ന​വ​രും ക​ച്ച​വ​ടം നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. കാ​ര​റ്റി​നും ത​ക്കാ​ളി​ക്കും 80 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​ല. വെ​ണ്ട​യ്ക്ക​യ്ക്കും പ​യ​റി​നും ബീ​ൻ​സി​നും 60 രൂ​പ​യാ​ണ്. സ​വോ​ള​യ്ക്ക് 40 രൂ​പ​യും ഉ​ള്ളി​ക്ക് 60 രൂ​പ​യു​മെ​ത്തി.

Related posts

Leave a Comment