അ​ക്കൗ​ണ്ടി​ൽ ഉള്ളത്‌ 99രൂ​പ പ​ക്ഷേ, 3000 വേ​ണം..! അ​തി​നു ക​ഴി​യി​ല്ല​ല്ലോ​യെന്ന്‌ ജീ​വ​ന​ക്കാ​രി​യു​ടെ മ​റു​പ​ടി; യുവാവ് ബാങ്കില്‍ ചെയ്തുകൂട്ടിയത് ഇങ്ങനെയൊക്കെ… ​

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സ്ബി​ഐ ശാ​ഖ​യി​ലെ ജീ​വ​ന​ക്കാ​രി​യെ ബ്ലേ​ഡ് കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ.

കോ​ട്ട​യം മൂ​ലേ​ടം കു​ന്നേ​ൽ ജേ​ക്ക​ബി (36) നെ​യാ​ണ് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11.30ന് ​ബാ​ങ്കി​നു​ള്ളി​ലാ​യി​രു​ന്നു സം​ഭ​വം. ബാ​ങ്കി​ലെ​ത്തി​യ ജേ​ക്ക​ബ് പു​തു​താ​യി അ​ക്കൗ​ണ്ട് തു​ട​ങ്ങു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള വി​ഭാ​ഗ​ത്തി​ലെ​ത്തി വി​വ​രം ആ​രാ​ഞ്ഞു.

ത​ന്‍റെ പി​താ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് തീ​വ്ര​പ​രി​ച​ര​ണ​ത്തി​ൽ കി​ട​ക്കു​ക​യാ​ണെ​ന്നും അ​തി​നാ​ൽ അ​മ്മ​യു​ടെ പേ​രി​ൽ പു​തി​യ അ​ക്കൗ​ണ്ട് തു​ട​ങ്ങ​ണ​മെ​ന്നും പ​റ​ഞ്ഞു. കൂ​ടാ​തെ എ​ടി​എ​മ്മി​ൽ​നി​ന്നു പ​ണം വേ​ണ​മെ​ന്നും പ​റ​ഞ്ഞു.

ജീ​വ​ന​ക്കാ​രി എ​ടി​എം കാ​ർ​ഡ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ 99 രൂ​പ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. എ​ന്നാ​ൽ ഇ​യാ​ൾ​ക്ക് 3,000 രൂ​പാ വേ​ണ​മെ​ന്നു പ​റ​ഞ്ഞു.

അ​തി​നു ക​ഴി​യി​ല്ല​ല്ലോ​യെ​ന്ന ജീ​വ​ന​ക്കാ​രി​യു​ടെ മ​റു​പ​ടി​യി​ൽ പ്ര​കോ​പി​ത​നാ​യ ഇ​യാ​ൾ കൈ​യി​ൽ ക​രു​തി​യി​രു​ന്ന ബ്ലേ​ഡ് കൊ​ണ്ട് ജീ​വ​ന​ക്കാ​രി​യു​ടെ ക​ഴു​ത്തി​നു​നേ​രേ വീ​ശി.

ഇ​തു ക​ണ്ട് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​ൻ യു​വാ​വി​ന്‍റെ കൈ​യ്ക്കു ക​യ​റി​പ്പി​ടി​ച്ചു. പി​ടി​ത്ത​ത്തി​നി​ട​യി​ൽ ബ്ലേ​ഡ് കൊ​ണ്ട് യു​വാ​വി​ന്‍റെ ചു​ണ്ടും വി​ര​ലും മു​റി​ഞ്ഞു.

ഇ​തി​നി​ട​യി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നും ബാ​ങ്കി​ന്‍റെ സ​മീ​പ​ത്തെ സ്റ്റാ​ൻ​ഡി​ലെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രും ഓ​ടി​യെ​ത്തി യു​വാ​വി​നെ കീ​ഴ്പ്പെ​ടു​ത്തി.

തു​ട​ർ​ന്ന് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും ക​സേ​ര​യി​ൽ കെ​ട്ടി​യി​ടു​ക​യും ചെ​യ്തു.

ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. മാ​ന​സി​ക അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​തി​നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. യു​വാ​വി​നെ​തി​രേ കേ​സെ​ടു​ത്തു.

Related posts

Leave a Comment