ഒ​രു തു​ള്ളി​ക്ക് ഒ​രു കു​ടം ക​ണ​ക്കേ; കു​ട്ട​നാ​ട്ടി​ൽ വേ​ന​ൽ​മ​ഴ അ​തി​ശ​ക്തം; ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ

കു​ട്ട​നാ​ട്: കു​ട്ട​നാ​ട്ടി​ൽ കൃ​ഷി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു​മു​ത​ൽ കൊ​യ്ത്ത് വ്യാ​പ​ക​മാ​കാ​നി​രി​ക്കേ ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ നി​ന​ച്ചി​രി​ക്കാ​തെ എ​ത്തി​യ വേ​ന​ൽ​മ​ഴ നെ​ല്ല് വി​ള​ഞ്ഞു​കി​ട​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ഹെ​ക്ട​ർ നി​ല​ത്തേ​ക്ക് ഇ​ടി​ത്തീ​പോ​ലെ പെ​യ്തി​റ​ങ്ങി​യ​തോ​ടെ ഉ​റ​ക്കം പോ​ലും ന​ഷ്ട​പ്പെ​ട്ട് കു​ട്ട​നാ​ട്ടി​ലെ നൂ​റുക​ണ​ക്കി​ന് വ​രു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ ക​ർ​ഷ​ക​ർ.

ഒ​രു തു​ള്ളി​ക്ക് ഒ​രു കു​ടം ക​ണ​ക്കേ മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ടു​നി​ന്ന മ​ഴ​യി​ൽ മി​ക്ക പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​യും കൊ​യ്യാ​റാ​യ നെ​ൽ​മ​ണി​ക​ൾ മു​ഴു​വ​ൻ വെ​ള്ള​ത്തി​ലാ​യെ​ന്നുത​ന്നെ പ​റ​യാം. ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പുത​ന്നെ വേ​ന​ൽമ​ഴ ശ​ക്തി​പ്പെ​ടു​ന്ന​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങി​യി​രു​ന്നെ​ങ്കി​ലും അ​ത് മാ​റി​പ്പോ​കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. എ​ന്നാ​ൽ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളെ​ല്ലാം തെ​റ്റി​ച്ചു​കൊ​ണ്ട് ഇ​ന്ന​ലെ സ​ന്ധ്യ​യാ​യ​തോ​ടെ തി​മി​ർ​ത്ത് പെ​യ്ത മ​ഴ മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ശ​മി​ച്ച​ത്.

വേ​ന​ൽ​മ​ഴ മു​ൻ​കൂ​ട്ടി​ക്ക​ണ്ടു​കൊ​ണ്ട് ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 500ഓ​ളം കൊ​യ്ത്ത് യെ​ന്ത്ര​ങ്ങ​ൾ എ​ത്തി​ക്കു​ക; കൂ​ടാ​തെ വി​വി​ധ കൃ​ഷി ഓ​ഫീ​സു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ട​നാ​ട് പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി നേ​ര​ത്തേ ക​ർ​ഷ​ക​ർ​ക്ക് ന​ല്കി​യി​ട്ടു​ള്ള കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ളും കൂ​ടെകൂ​ട്ടി വ​രുംദി​വ​സ​ങ്ങ​ളി​ൽ കൊ​യ്ത്ത് വ്യാ​പ​ക​മാ​ക്കാ​നാ​യി​രു​ന്നു കൃ​ഷി​വ​കു​പ്പി​ന്‍റെ പ​ദ്ധ​തി.

റോ​ഡ് സൗ​ക​ര്യ​മു​ള്ളി​ട​ങ്ങ​ളി​ൽ കൊ​യ്ത്ത് യ​ന്ത്ര​ത്തി​ന് മ​ണി​ക്കൂ​റി​ന് 2100 രൂ​പ​യും ആ ​സൗ​ക​ര്യ​മി​ല്ലാ​ത്തി​ട​ത്ത് 2200 രൂ​പ​യും വാ​ട​ക​യാ​യി നി​ശ്ച​യി​ച്ചി​രു​ന്നു . ഇ​ന്നു​മു​ത​ൽ 15 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ​തി​നാ​യി​ര​ത്തി​ന​ടു​ത്ത് ഹെ​ക്ട​ർ നി​ലം കൊ​യ്തു മാ​റു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം. എ​ന്നാ​ൽ ഈ ​ക​ണ​ക്കുകൂ​ട്ട​ലു​ക​ളെ​ല്ലാം തെ​റ്റി​ച്ചു​കൊ​ണ്ട് ഇ​ന്ന​ലെ​ത്ത​ന്നെ മ​ഴ ശ​ക്തി​പ്പെ​ടു​ന്ന ല​ക്ഷ​ണ​മാ​ണ് ക​ണ്ടു​തു​ട​ങ്ങി​യി​ട്ടു​ള്ള​ത്.

മാ​ന​ത്ത് മ​ഴ​ക്കാ​റ് ക​ണ്ടാ​ൽ ഈ​ർ​പ്പ​ത്തി​ന്‍റെ പേ​രു പ​റ​ഞ്ഞ് ക​ർ​ഷ​ക​രെ കൊ​ള്ള​യ​ടി​ക്കു​ന്ന​താ​ണ് മി​ല്ലു​കാ​രു​ടെയും അ​വ​രു​ടെ ഏ​ജ​ന്‍റു​മാ​രു​ടെയും പ​രി​പാ​ടി. വേ​ന​ൽ​മ​ഴകൂ​ടി പി​ടി​മു​റു​ക്കി​യ സാ​ഹച​ര്യ​ത്തി​ൽ കു​ട്ട​നാ​ട​ൻ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വ​രുംദി​വ​സ​ങ്ങ​ളി​ൽ ഇ​നി എ​ന്തൊ​ക്കെ​യാ​ണ് അ​ര​ങ്ങേ​റാ​ൻ പോ​കു​ക​യെ​ന്ന് പ്ര​വ​ചി​ക്കു​ക അ​സാ​ധ്യ​മെ​ന്ന് ത​ന്നെ പ​റ​യേ​ണ്ടി​വ​രും.

ഈ ​പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ കു​റ​ഞ്ഞ​ത് 700 യ​ന്ത്ര​ങ്ങ​ളെ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്നാ​ണ് വി​വി​ധ പാ​ട​ശേ​ഖ​ര​സ​മി​തി​ക​ളു​ടെ അ​ഭി​പ്രാ​യം. അ​തി​നാ​ൽ കൂ​ടു​ത​ൽ യ​ന്ത്ര​ങ്ങ​ളി​റ​ക്കി നെ​ല്ല് പെ​ട്ട​ന്നു കൊ​യ്തെ​ടു​ക്കാ​നു​ള്ള പ​ദ്ധ​തി ആ​വി​ഷ്ക്ക​രി​ക്കാ​ത്ത പ​ക്ഷം ഇ​പ്രാ​വ​ശ്യ​ത്തെ നെ​ല്ല് മു​ഴു​വ​ൻ പാ​ട​ത്തുത​ന്നെ കി​ട​ന്ന് ന​ശി​ക്കാ​നു​ള്ള സാ​ധ്യ​ത​യും ക​ർ​ഷ​ക​ർ ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.

Related posts

Leave a Comment