എളുപ്പത്തില്‍ ക്ഷുഭിതയാവുന്ന സ്വഭാവം! കോട്ടയം സ്വദേശിയായ കാമുകനൊപ്പമെത്തിയ ഓസ്ട്രേലിയന്‍ വനിതയെ കോഴിക്കോട് കാണാതായി

കോ​ഴി​ക്കോ​ട്: മ​ല​യാ​ളി​യാ​യ ആ​ൺ​സു​ഹൃ​ത്തി​നൊ​പ്പം കോ​ഴി​ക്കോ​ടെ​ത്തി​യ ഓ​സ്‌​ട്രേ​ലി​യ​ന്‍ വ​നി​ത​യെ കാ​ണാ​താ​യെ​ന്ന് പ​രാ​തി. വെ​സ്‌​ന ശ​ക്തി (50) യെ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി മു​ത​ല്‍ കോ​ഴി​ക്കോ​ട് മാ​വൂ​ര്‍ റോ​ഡി​ലെ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ന് മു​ന്നി​ലു​ള്ള ലോ​ഡ്ജി​ല്‍ നി​ന്ന് കാ​ണാ​താ​യ​ത്.

സം​ഭ​വ​ത്തി​ല്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ വ​നി​ത​യു​ടെ സു​ഹൃ​ത്താ​യ കോ​ട്ട​യം പു​തു​പ്പ​ള്ളി ത​ച്ചു​കു​ന്ന് റോ​ഡ് ഷാ​രോ​ൺ ഹൗ​സി​ൽ ജിം ​ബെ​ന്നി (26)യു​ടെ പ​രാ​തി​യി​ല്‍ ക​സ​ബ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ന്ന​ലെ രാ​ത്രി 8.30 ഓ​ടെ​യാ​ണ് വെ​സ്‌​ന​യെ കാ​ണാ​താ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് വെ​സ്‌​ന ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്.

യു​വാ​വു​മാ​യി ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​വ​ര്‍ കേ​ര​ള​ത്തി​ല്‍ എ​ത്തി​യ​ത്. വെ​സ്‌​ന​യു​മാ​യി യു​വാ​വ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ചു​റ്റിസ​ഞ്ച​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം വ​യ​നാ​ടെ​ത്തി​യ ഇ​രു​വ​രും അ​വി​ടെ താ​മ​സി​ച്ച് ഇ​ന്ന​ലെ വൈ​കീട്ടോ​ടെ​യാ​ണ് കോ​ഴി​ക്കോ​ട് എ​ത്തി​യ​ത്.

കു​റ​ഞ്ഞ ചെ​ല​വി​ല്‍ താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യം അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​നു മു​ന്നി​ലെ സെ​ൻ​ട്ര​ൽ ഗേ​റ്റ് ലോ​ഡ്ജി​ല്‍ എ​ത്തി​യ​ത്. റി​സ​പ്ഷ​നി​സ്റ്റു​മാ​യി യു​വാ​വ് സം​സാ​രി​ക്ക​വെ യു​വ​തി​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം സം​ഭ​വ​ത്തി​ല്‍ മ​റ്റു ദു​രൂ​ഹ​ത​ക​ളൊ​ന്നു​മി​ല്ലെ​ന്ന് ക​സ​ബ പോ​ലീ​സ് അ​റി​യി​ച്ചു. എ​ളു​പ്പ​ത്തി​ല്‍ ക്ഷു​ഭി​ത​യാ​വു​ന്ന സ്വ​ഭാ​വ​മാ​ണ് വെ​സ്‌​ന​ക്കു​ള്ള​തെ​ന്നും താ​മ​സ സൗ​ക​ര്യം ല​ഭി​ക്കു​ന്ന​തി​നു​ള്ള കാ​ല​താ​മ​സ​ത്താ​ല്‍ ലോ​ഡ്ജി​ല്‍ നി​ന്ന് പോ​വു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം.

ഇ​ന്ന​ലെ​ത​ന്നെ പോ​ലീ​സ് റെ​യി​ൽ​വേ സ്റ്റേ​ഷ​ന​ട​ക്കം വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. വ​നി​ത​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​സ​ബ ഇ​ന്‍​സ്പ​ക്ട​ര്‍ വി.​ബാ​ബു​രാ​ജ​ന്‍ ‘രാ​ഷ്ട്ര​ദീ​പി​ക’​യോ​ട് പ​റ​ഞ്ഞു.

Related posts