ഇ​ന്ത്യ​യു​ടെ മ​ത്സ​രം കാ​ണാ​നെ​ത്തി​യ മ​ല്യ​ക്ക് ഇ​ന്ത്യ​ക്കാ​രു​ടെ കൂ​ക്കു​വി​ളി

malyaബ​ര്‍​മിം​ഗ്ഹാം: കോ​ടി​ക​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി ബ്രി​ട്ട​നി​ലേ​ക്ക് മു​ങ്ങി​യ മ​ദ്യ രാ​ജാ​വ് വി​ജ​യ് മ​ല്യ​ക്കു നേ​രെ ഇ​ന്ത്യ​ക്കാ​രു​ടെ കൂ​ക്കി​വി​ളി. ഇ​ന്ത്യ- ദ​ക്ഷി​ണാ​ഫ്രി​ക്ക മ​ത്സ​രം കാ​ണാ​ൻ ല​ണ്ട​നി​ലെ കെ​ന്നിം​ഗ്ട​ൺ ഓ​വ​ലി​ൽ എ​ത്തി​യ മ​ദ്യ രാ​ജാ​വി​നെ​യാ​ണ് ഇ​ന്ത്യ​ക്കാ​ർ ക​ള്ള​ൻ, ക​ള്ള​ൻ എ​ന്ന കൂ​ക്കു​വി​ളി​യോ​ടെ നേ​രി​ട്ട​ത്.

ക​റു​ത്ത പാ​ന്‍റും ആ​കാ​ശ നീ​ല കോ​ട്ടും ധ​രി​ച്ചെ​ത്തി​യ മ​ല്യ സ​ർ ജാ​ക് ഹോ​ബ്സ് ഗേ​റ്റി​ലൂ​ടെ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ഴാ​യി​രു​ന്നു കൂ​ക്കു​വി​ളി. ചി​ല​ർ മൊ​ബൈ​ൽ കാ​മ​റ​യി​ൽ ഇ​ത് പ​ക​ർ​ത്തി​യ​പ്പോ​ൾ ക​ള്ള​ൻ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്നെ​ന്ന് ഒ​രാ​ൾ വി​ളി​ച്ചു​കൂ​വി. ഇ​തോ​ടെ തി​രി​ഞ്ഞു​നോ​ക്കി​യ മ​ല്യ അ​നി​ഷ്ടം മു​ഖ​ത്ത് പ്ര​ക​ടി​പ്പി​ച്ചാ​ണ് സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ക​യ​റി​പ്പോ​യ​ത്.

നേ​ര​ത്തെ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി സം​ഘ​ടി​പ്പി​ച്ച ചാ​രി​റ്റി ഡി​ന്ന​റി​ലും മ​ല്ല്യ പ​ങ്കെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ അ​ന്ന് താ​ര​ങ്ങ​ൾ മ​ല്യ​ക്ക് മു​ഖം​കൊ​ടു​ക്കാ​തി​രു​ന്ന​ത് വാ​ർ​ത്ത​യാ​യി​രു​ന്നു. ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ ഇ​ന്ത്യ​യു​ടെ എ​ല്ലാ മ​ത്സ​ര​ങ്ങ​ൾ​ക്കും കാ​ഴ്ച​ക്കാ​ര​നാ​യി മ​ല്യ എ​ത്തി​യി​രു​ന്നു.

Related posts