വി​ജ​യ് പി.​നാ​യ​രു​ടെ സൈ​ക്കോ​ള​ജി ബി​രു​ദം വ്യാ​ജം ? സ്ത്രീ​ക​ളെ അ​ധി​ക്ഷേ​പി​ക്കു​ന്ന വീ​ഡി​യോ: നിയമോപദേശം തേടി പോലീസ്


തി​രു​വ​ന​ന്ത​പു​രം: ഡോ.​ വി​ജ​യ് പി.​നാ​യ​ർ സ്ത്രീ​ക​ളെ അ​ധി​ക്ഷേ​പി​ക്കു​ന്ന വീ​ഡി​യോ യു​ട്യൂ​ബി​ൽ പ്ര​ചരി​പ്പി​ച്ച​തി​നെ​തിരേ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക ഭാ​ഗ്യ​ല​ക്ഷ്മി ന​ൽ​കി​യ കേ​സി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടി.

പ്ര​തി​ക്കെ​തി​രേ ഐ​ടി ആ​ക്ട് നി​ല​നി​ൽ​ക്കാ​ൻ സാ​ധ്യ​ത ഉ​ണ്ടോ​യെ​ന്ന് സ്ഥിരീ​ക​രി​ക്കാ​നാ​ണ് നി​യ​മോ​പ​ദേ​ശം. അ​തേ​ സ​മ​യം യു ​ട്യൂ​ബി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ നീ​ക്കം ചെ​യ്യാ​ൻ പോ​ലീ​സ് ഗൂ​ഗി​ളി​നും യു ട്യൂ​ബി​നും ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.

ത​ന്നെ കയ്യേറ്റം ചെ​യ്ത സം​ഭ​വ​ത്തി​ൽ ഭാ​ഗ്യ​ല​ക്ഷ്മി​ക്കും കൂ​ട്ട​ർ​ക്കു​മെ​തിരേ വി​ജ​യ് പി.​നാ​യ​രും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. അ​തേ സ​മ​യം വി​ജ​യ് പി.​നാ​യ​രു​ടെ സൈ​ക്കോ​ള​ജി ബി​രു​ദം വ്യാ​ജ​മാ​ണെ​ന്ന് ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റു​ക​ളു​ടെ സം​ഘ​ട​ന​യു​ടെ പ്ര​സ്ത​വ​ന ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​യും ഇ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്നും ത​ന്പാ​നൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു.

വി​ജ​യ് പി.​നാ​യ​രു​ടെ വി​വാ​ദ വീഡിയോ ഇ​പ്പോ​ൾ യു ട്യൂ​ബി​ലെ മ​റ്റു ചി​ല ചാ​ന​ലു​ക​ൾ വ​ഴി​യും പ്ര​ച​രി​ക്കു​ന്നു​ണ്ട്. കയ്യേറ്റ​ത്തി​നു ശേ​ഷ​വും വി​ജ​യ് പി.​നാ​യ​രു​ടെ യു​ട്യൂ​ബ് ചാ​ന​ൽ സ​ബ്സ്ക്രൈ​ബ് ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണ്.

പ​തി​നാ​യി​ര​ത്തോ​ളം പേ​രാ​ണ് പു​തു​താ​യി ഇ​യാ​ളു​ടെ ചാ​ന​ൽ സ​ബ് സ്ക്രൈ​ബ് ചെ​യ്ത​ത്. വി​ജ​യ് പി .നാ​യ​രോ​ട് ലോ​ഡ്ജ് വി​ട്ട് പു​റ​ത്ത് പോ​വ​രു​തെ​ന്ന് പോ​ലീ​സ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment