വി​നാ​യ​ക​ന്‍റെ മ​ര​ണം പു​തി​യ ദി​ശ​യി​ലേ​ക്ക് ; അന്വേഷണ ഉദ്യോഗസ്ഥൻ  പി.​എ​ന്‍.​ ഉ​ണ്ണി​രാ​ജ​യോ​ട് നേ​രി​ല്‍  ഹാ​ജ​രാ​കണമെന്ന് ലോ​കാ​യു​ക്ത

തൃ​ശൂ​ര്‍: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​ട്ട​യ​ച്ച ഏ​ങ്ങ​ണ്ടി​യൂ​ര്‍ സ്വ​ദേ​ശി​യാ​യ ദ​ളി​ത് യു​വാ​വ് വി​നാ​യ​ക​ന്‍റെ ദു​രൂ​ഹ​മ​ര​ണ​ക്കേ​സ് പു​തി​യ ദി​ശ​യി​ലേ​ക്ക്. നി​ല​വി​ല്‍ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ക്രൈം ​ബ്രാ​ഞ്ച് എ​സ്പി പി.​എ​ന്‍.​ ഉ​ണ്ണി​രാ​ജ​യോ​ട് നേ​രി​ല്‍ ഹാ​ജ​രാ​വാ​ന്‍ ലോ​കാ​യു​ക്ത ആ​വ​ശ്യ​പ്പെ​ട്ടു. ഉ​പ ലോ​കാ​യു​ക്ത ജ​സ്റ്റി​സ് കെ.​പി.​ ബാ​ല​ച​ന്ദ്ര​നാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്.

കേ​സ് അ​ന്വേ​ഷി​ച്ചി​രു​ന്ന പാ​ല​ക്കാ​ട് ഡി​വൈഎ​സ്പി ഫി​റോ​സ് എം.​ഷ​ഫീ​ഖി​നെ ലോ​കാ​യു​ക്ത നാ​ലാം പ്ര​തി​യാ​ക്കി​യ​തി​ന് പി​ന്നാ​ലെ, ഇന്നലെ വീ​ണ്ടും കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​ണ് ലോ​കാ​യു​ക്ത​യു​ടെ ന​ട​പ​ടി. പ​ട്ടി​ക​ജാ​തി അ​തി​ക്ര​മ നി​രോ​ധ​ന നി​യ​മ വ​കു​പ്പും, ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ വ​കു​പ്പും ചു​മ​ത്താ​തി​രു​ന്ന​ത് സ​ഹ​പ്ര​വ​ര്‍​ത്ത​ക​രെ സം​ര​ക്ഷി​ക്കാ​നാ​ണോ, മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ സ​മ്മ​ര്‍​ദ്ദ​ങ്ങ​ള്‍​ക്ക് വ​ഴ​ങ്ങി​യാ​ണോ എ​ന്ന് ചോ​ദി​ച്ച ലോ​കാ​യു​ക്ത, ഇ​ങ്ങ​നെ​യെ​ങ്കി​ല്‍ ഡി​ജിപി​യെ വി​ളി​ച്ചു വ​രു​ത്തേ​ണ്ടിവ​രു​മെ​ന്ന് വാ​ക്കാ​ല്‍ പ​രാ​മ​ര്‍​ശ​വും ന​ട​ത്തി.

കേ​സ് അ​ന്വേ​ഷ​ണം ക്രൈം ​ബ്രാ​ഞ്ച് എ​സ്.​പി ഉ​ണ്ണി​രാ​ജ​യ്ക്ക് കൈ​മാ​റി​യ​തി​നെ​യും ലോ​കാ​യു​ക്ത വി​മ​ര്‍​ശി​ച്ചു. 2017 ജൂ​ണ്‍ 17ന് ​പാ​വ​റ​ട്ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വി​നാ​യ​ക​നെ 18നാ​ണ് വീ​ട്ടി​നു​ള്ളി​ല്‍ തൂ​ങ്ങിമ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മാ​ര്‍​ച്ച് ര​ണ്ടി​ന് കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും. വി​നാ​യ​ക​ന്‍റെ മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​നും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​രു​ന്നു.

Related posts