ആ​ൺ​കു​ട്ടി​ക​ൾ നൃ​ത്തം അ​ഭ്യ​സി​ച്ചാ​ൽ‌ സ്ത്രൈ​ണ​ത വ​രുമോ? സ്‌​ത്രൈ​ണ​ത വ​രാ​ൻ മ​റ്റ് പ​ല കാ​ര​ണ​ങ്ങ​ളു​മു​ണ്ട്; വി​നീ​ത് പറയുന്നത് ഇങ്ങനെ…

ആ​ൺ​കു​ട്ടി​ക​ൾ നൃ​ത്തം അ​ഭ്യ​സി​ച്ചാ​ൽ‌ സ്ത്രൈ​ണ​ത വ​രു​മെ​ന്ന​ത് തെ​റ്റാ​യ ധാ​ര​ണ​യാ​ണ്.

നൃ​ത്തം ആ​ദ്യം ചെ​യ്ത് തു​ട​ങ്ങി​യ​ത് പോ​ലും പു​രു​ഷ​ന്മാ​രാ​ണ്. പി​ന്നീ​ട് സ്ത്രീ​ക​ൾ​ക്ക് വേ​ണ്ടി ചെ​റി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ​താ​ണ്.

ഭ​ര​ത​നാ​ട്യം അ​തി​ന്‍റെ ചി​ട്ട​യോ​ടെ പ​ഠി​ക്കു​ന്ന ഒ​രു ആ​ൺ​കു​ട്ടി​ക്കും ഒ​രി​ക്ക​ലും സ്‌​ത്രൈ​ണ​ത വ​രി​ല്ല.

ഒ​രു ലാ​സ്യ​വും ഗ്രേ​സും മാ​ത്ര​മാ​ണ് ആ ​കു​ട്ടി​യി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. അ​ത് സ്ത്രൈ​ണ​ത എ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​ൻ പ​റ്റി​ല്ല.

ഒ​രു പ​രി​ധി​വ​രെ നൃ​ത്തം പ​ഠി​ച്ചാ​ൽ സ്‌​ത്രൈ​ണ​ത വ​രു​മെ​ന്ന ചി​ന്ത​യാ​ണ് ചി​ല ആ​ൺ​കു​ട്ടി​ക​ളെ എ​ങ്കി​ലും നൃ​ത്ത​ത്തി​ൽ നി​ന്ന് മാ​റ്റി നി​ർ​ത്തു​ന്ന​ത്.

സ്‌​ത്രൈ​ണ​ത വ​രാ​ൻ മ​റ്റ് പ​ല കാ​ര​ണ​ങ്ങ​ളു​മു​ണ്ട്. അ​ങ്ങ​നെ​യു​ള്ള ഒ​രു കു​ട്ടി ഡാ​ൻ​സ് പ​ഠി​ച്ചി​ല്ലേ​ലും സ്‌​ത്രൈ​ണ​ത വ​രും.

ക്ലാ​സി​ക് ഭ​ര​ത​നാ​ട്യം അ​തി​ന്‍റെ ചി​ട്ട​യോ​ടെ പ​ഠി​ക്കു​ന്ന ഒ​രു കു​ട്ടി​ക്ക് ഒ​രി​ക്ക​ലും സ്‌​ത്രൈ​ണ​ത​യു​ണ്ടാ​കി​ല്ല.​

നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ൾ​ക്കൊ​പ്പം നൃ​ത്തം പ​ഠി​ക്കു​മ്പോ​ൾ അ​വ​രു​ടേ​താ​യ ചി​ല രീ​തി​ക​ൾ ആ​ൺ​കു​ട്ടി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

-വി​നീ​ത്

Related posts

Leave a Comment