വ്യാ​പാ​രി​ക​ൾ​ക്കു നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ നോ​ക്കി നി​ൽ​ക്കില്ലെന്ന് ബാ​ബു കോ​ട്ട​യി​ൽ

പാ​ല​ക്കാ​ട്: ഭ​ര​ണ​കൂ​ട​ത്തി​ൽ നി​ന്നും വ്യാ​പാ​രി​ക​ൾ​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ നോ​ക്കി നി​ൽ​ക്കാ​നാ​വി​ല്ലെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​ട്ട​യി​ൽ പ​റ​ഞ്ഞു. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പാ​ല​ക്കാ​ട് സ​മി​തി പാ​ല​ക്കാ​ട് ടൗ​ണ്‍ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക ക​ണ്‍​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു.

വ്യാ​പാ​രി​ക​ളു​ടെ ക്ഷേ​മം ല​ക്ഷ്യ​മാ​ക്കി വാ​ണി​ജ്യ​മ​ന്ത്രാ​ല​യം ആ​രം​ഭി​ക്ക​ണ​മെ​ന്നും ജി ​എ​സ് ടി ​ന​ട​പ്പി​ലാ​ക്കി​യ​തി​ലു​ള്ള പോ​രാ​യ്മ​ക​ൾ ഉ​ട​ന​ടി പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​എ. ഹ​മീ​ദ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അം​ഗ​ങ്ങ​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം മേ​ഖ​ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. ജെ. ​ജോ​ണ്‍​സ​ണ്‍ നി​ർ​വ​ഹി​ച്ചു.

പാ​ല​ക്കാ​ട് ടൗ​ണ്‍ യൂ​ണിറ്റ് പ്ര​സി​ഡ​ന്‍റ് അ​സ്സ​ൻ മു​ഹ​മ്മ​ദ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ഖി​ൽ കൊ​ടി​യ​ത്തൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കെ. ​ശെ​ൽ​വ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ടൗ​ണ്‍ യൂ​ണിറ്റ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​എം. പ്ര​ദീ​പ്, മ​ണി​ക​ണ്ഠ​ൻ കെ. ​നാ​യ​ർ, സെ​ക്ര​ട്ട​റി മ​ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts