മും​ബൈ​യി​ൽ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് മാ​റി​യ സം​രം​ഭ​ക​ൻ പ​റ​യു​ന്നു: “ബം​ഗ​ളൂ​രു ഒ​രു ഒ​റ്റ​പ്പെ​ട്ട ന​ഗ​ര​മാ​യേ​ക്കാം”, വൈറലായി യുവാവിന്‍റ കുറിപ്പ്

മും​ബൈ​യി​ൽ നി​ന്ന് അ​ടു​ത്തി​ടെ ബം​ഗ​ളൂ​രു​വി​ലേ​ക്ക് താ​മ​സം മാ​റി​യ ഒ​രു യു​വ സം​രം​ഭ​ക​ൻ ന​ഗ​ര​ത്തെ​ക്കു​റി​ച്ച് പ​ങ്കു​വെ​ച്ച തു​റ​ന്നു​പ​റ​ച്ചി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടു​ന്നു. ക​ൽ​പേ​ഷ് ഭ​ലേ​ക്ക​ർ എ​ന്ന സം​രം​ഭ​ക​നാ​ണ് എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ബം​ഗ​ളൂ​രു​വി​ലെ ത​ന്‍റെ ആ​ദ്യ ആ​ഴ്ച​യി​ലെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്. ന​ഗ​ര​ത്തി​ലെ മ​നോ​ഹ​ര​മാ​യ കാ​ലാ​വ​സ്ഥ​യെ​യും സ​ജീ​വ​മാ​യ സ്റ്റാ​ർ​ട്ട​പ്പ് സം​സ്‌​കാ​ര​ത്തെ​യും പ്ര​ശം​സി​ച്ച അ​ദ്ദേ​ഹം, ന​ഗ​ര​ത്തി​ന്‍റെ മ​റു​പു​റ​വും തു​റ​ന്നു​കാ​ട്ടു​ന്നു​ണ്ട്.

ബം​ഗ​ളൂ​രു​വി​ൽ ജീ​വി​ക്കു​ന്ന ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും സ്വ​ന്തം നാ​ടും വീ​ടും വി​ട്ട് ക​രി​യ​ർ കെ​ട്ടി​പ്പ​ടു​ക്കാ​ൻ എ​ത്തി​യ​വ​രാ​യ​തി​നാ​ൽ, ഈ ​ന​ഗ​രം ക​ടു​ത്ത ഒ​റ്റ​പ്പെ​ട​ൽ സ​മ്മാ​നി​ച്ചേ​ക്കാ​മെ​ന്ന് ക​ൽ​പേ​ഷ് കു​റി​ച്ചു. ബം​ഗ​ളൂ​രു ഒ​രു ഒ​റ്റ​പ്പെ​ട്ട ന​ഗ​ര​മാ​യേ​ക്കാം. ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും വീ​ടു​വി​ട്ട് ക​രി​യ​ർ കെ​ട്ടി​പ്പ​ടു​ക്കാ​ൻ ഇ​വി​ടെ എ​ത്തി​യ​വ​രാ​ണ്. അ​തു​കൊ​ണ്ടാ​ണ് ഹൗ​സ് പാ​ർ​ട്ടി​ക​ൾ, ബോ​ർ​ഡ് ഗെ​യിം നൈ​റ്റു​ക​ൾ, സ്ക്രീ​നിം​ഗു​ക​ൾ, റ​ണ്ണിം​ഗ് ക്ല​ബ്ബു​ക​ൾ, ഡേ​റ്റിം​ഗ് ആ​പ്പു​ക​ൾ എ​ന്നി​വ ഇ​വി​ടെ ഇ​ത്ര​യ​ധി​കം സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്. ‌

ന​ല്ല ഉ​ദ്ദേ​ശ്യ​ങ്ങ​ളു​ള്ള കു​റ​ച്ചു​പേ​രെ ക​ണ്ടെ​ത്തി അ​വ​രെ കൂ​ടെ നി​ർ​ത്തു​ക. സ്വാ​ർ​ഥ​രും ബി​സി​ന​സ്സ് മ​നോ​ഭാ​വം മാ​ത്രം ഉ​ള്ള​വ​രു​മാ​യ ആ​ളു​ക​ളി​ൽ നി​ന്ന് ദൂ​രം പാ​ലി​ക്കു​ക. ന​ഗ​ര​ത്തി​ലെ സ്റ്റാ​ർ​ട്ട​പ്പ് അ​ന്ത​രീ​ക്ഷം ത​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യ​താ​യി ക​ൽ​പേ​ഷ് പ​റ​യു​ന്നു. വെ​റും ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പ​തി​ന​ഞ്ചി​ല​ധി​കം സ്റ്റാ​ർ​ട്ട​പ്പ് സ്ഥാ​പ​ക​രെ കാ​ണാ​നും മൂ​ന്ന് നെ​റ്റ്‌​വ​ർ​ക്കിം​ഗ് ഇ​വ​ന്‍റു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു. വ​ലി​യ രീ​തി​യി​ൽ ചി​ന്തി​ക്കാ​ൻ ബം​ഗ​ളൂ​രു ത​ന്നെ പ​ഠി​പ്പി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ബം​ഗ​ളൂ​രു​വി​ലെ കാ​ലാ​വ​സ്ഥ​യെ പ്ര​ശം​സി​ച്ച ക​ൽ​പേ​ഷ്, ന​ഗ​ര​ത്തി​ലെ യാ​ത്രാ​ക്ലേ​ശ​ത്തെ​ക്കു​റി​ച്ച് ക​ടു​ത്ത മു​ന്ന​റി​യി​പ്പും ന​ൽ​കു​ന്നു​ണ്ട്.

പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. “യാ​ഥാ​ർ​ഥ്യം തു​റ​ന്നു​പ​റ​ഞ്ഞ​തി​ന് വ​ലി​യ ബ​ഹു​മാ​നം,” എ​ന്ന് ഒ​രാ​ൾ കു​റി​ച്ച​പ്പോ​ൾ, “ഓ​ഫീ​സി​ന് അ​ടു​ത്ത് ത​ന്നെ താ​മ​സം ക​ണ്ടെ​ത്തൂ ക​ൽ​പേ​ഷ്, എ​ങ്കി​ൽ ന​ഗ​രം കൂ​ടു​ത​ൽ ആ​സ്വ​ദി​ക്കാം” എ​ന്നാ​യി​രു​ന്നു മ​റ്റൊ​രാ​ളു​ടെ ഉ​പ​ദേ​ശം.

ബം​ഗ​ളൂ​രു​വി​ൽ ആ​ളു​ക​ൾ സ്റ്റാ​ർ​ട്ട​പ്പ് സം​സ്‌​കാ​ര​ത്തെ അ​മി​ത​മാ​യി മ​ഹ​ത്വ​വ​ൽ​ക്ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, പു​തി​യ കാ​ര്യ​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ആ​ളു​ക​ളാ​ൽ ചു​റ്റ​പ്പെ​ട്ടി​രി​ക്കു​ന്ന​ത് ന​മ്മെ വ​ലു​താ​യി ചി​ന്തി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​മെ​ന്നാ​ണ് മ​റ്റൊ​രു ഉ​പ​യോ​ക്താ​വ് കു​റി​ച്ച​ത്.

Related posts

Leave a Comment