പ്ര​ധാ​ന​മ​ന്ത്രി​ക്ക് ജ​ന്മ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് എം​പി​യു​ടെ പോ​സ്റ്റ്; അ​ക്ഷ​ര​തെ​റ്റ് ക​ണ്ടെ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ, കി​ടി​ല​ൻ മ​റു​പ​ടി​യു​മാ​യി ശ​ശി ത​രൂ​ർ

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ 76-ാം ജ​ന്മ​ദി​ന​ത്തി​ൽ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള കോ​ൺ​ഗ്ര​സ് എം.​പി ശ​ശി ത​രൂ​റി​ന്‍റെ എ​ക്സ് പോ​സ്റ്റി​ലെ ചെ​റി​യൊ​രു വ്യാ​ക​ര​ണ തെ​റ്റാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ത​മാ​ശ വി​ഷ​യം. ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ലെ അ​പാ​ര​മാ​യ പ്രാ​വീ​ണ്യ​ത്തി​നും സ​ങ്കീ​ർ​ണ​മാ​യ വാ​ക്കു​ക​ളു​ടെ പ്ര​യോ​ഗ​ത്തി​നും പേ​രു​കേ​ട്ട ത​രൂ​രി​ന് പി​ഴ​ച്ച​ത് എ​ല്ലാ​വ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി.

സെ​പ്റ്റം​ബ​ർ 17നാ​യി​രു​ന്നു ത​രൂ​ർ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ജ​ന്മ​ദി​നാ​ശം​സ നേ​ർ​ന്ന് പോ​സ്റ്റി​ട്ട​ത്. എ​ന്നാ​ൽ “on his 76th birthday” എ​ന്ന് എ​ഴു​തു​ന്ന​തി​ന് പ​ക​രം “in his 76th birthday” എ​ന്നാ​ണ് അ​ദ്ദേ​ഹം കു​റി​ച്ച​ത്. “on”-ന് ​പ​ക​രം “in” എ​ന്ന പ്ര​പ്പോ​സി​ഷ​ൻ തെ​റ്റാ​യി ഉ​പ​യോ​ഗി​ച്ച​താ​യി​രു​ന്നു ട്രോ​ളു​ക​ൾ​ക്ക് വ​ഴി​വെ​ച്ച​ത്.

“പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് അ​ദ്ദേ​ഹ​ത്തി​ന്റെ 76-ാം ജ​ന്മ​ദി​ന​ത്തി​ൽ ഊ​ഷ്മ​ള​മാ​യ ആ​ശം​സ​ക​ൾ…” എ​ന്ന ത​രൂ​ർ എ​ഴു​തി​യ വ​രി​ക​ളി​ലെ ഈ ​ടൈ​പ്പിം​ഗ് തെ​റ്റ് നെ​റ്റി​സ​ൺ​സ് പെ​ട്ടെ​ന്ന് ത​ന്നെ ക​ണ്ടു​പി​ടി​ച്ചു.

എ​ന്നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ പ​രി​ഹാ​സ​ങ്ങ​ളെ ത​ള്ളി​ക്ക​ള​യാ​തെ ത​രൂ​ർ ത​ന്നെ അ​തി​ന് മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി. കീ​ബോ​ർ​ഡി​ൽ ‘I’, ‘O’ എ​ന്നീ അ​ക്ഷ​ര​ങ്ങ​ൾ തൊ​ട്ട​ടു​ത്തി​രി​ക്കു​ന്ന​തു​കൊ​ണ്ട് സം​ഭ​വി​ച്ച ടൈ​പ്പോ ആ​ണെ​ന്ന് ചി​ല​ർ ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ൾ, “അ​തെ, ‘on’ എ​ന്ന​ത് ‘in’ ആ​യി മാ​റി​യ​താ​ണ്. അ​യ്യോ, ഇ​ത് എ​പ്പോ​ഴും സം​ഭ​വി​ക്കു​ന്ന​താ​ണ്” എ​ന്ന് ത​രൂ​ർ ത​മാ​ശ​രൂ​പേ​ണ മ​റു​പ​ടി ന​ൽ​കി.

വ​ലി​യ ഇം​ഗ്ലീ​ഷ് വാ​ക്കു​ക​ൾ കൊ​ണ്ട് പോ​സ്റ്റു​ക​ൾ ഇ​ടു​ന്ന ത​രൂ​രി​ന്‍റെ പോ​സ്റ്റി​ൽ ഒ​രു സാ​ധാ​ര​ണ തെ​റ്റ് ക​ണ്ട​തി​ന്‍റെ കൗ​തു​ക​ത്തി​ലാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ.

Shashi Tharoor’s birthday wish for PM Modi has small grammar slip, internet spots it

Shashi Tharoor’s birthday wish for PM Modi has small grammar slip, internet spots it

 

 

Related posts

Leave a Comment