വിവാദ വീഡിയോ പ്രചരണം; യുവതി മുൻകൂർ ജാമ്യത്തിനു ശ്രമം തുടങ്ങി

കോ​ഴി​ക്കോ​ട്: ബ​സി​നു​ള്ളി​ല്‍ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന ആ​രോ​പി​ച്ചു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വീ​ഡി​യോ പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ കോ​ഴി​ക്കോ​ട് മാ​ങ്കാ​വ് ഗോ​വി​ന്ദ​പു​രം മ​ണ​ല്‍​ത്താ​ഴം ഉ​ള്ളാ​ട്ടു​തൊ​ടി ദീ​പ​ക് ഹൗ​സി​ല്‍ ദീ​പ​ക് (42) ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ വ​ട​ക​ര സ്വ​ദേ​ശി​നി ഷിം​ജി​ത മു​സ്ത​ഫ (35) മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നു ശ്ര​മം തു​ട​ങ്ങി. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​കു​റ്റം ചു​മ​ത്തി​യ​തി​നു പി​ന്നാ​ലെ ഷിം​ജി​ത ഒ​ളി​വി​ൽ പോ​യി​രു​ന്നു. ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സ്. ദീ​പ​ക്കി​ന്‍റെ അ​മ്മ ക​ന്യ​ക കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്കു ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഇ​ന്ന​ലെ ദീ​പ​ക്കി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

മു​ൻ ജ​ന​പ്ര​തി​നി​ധി

അ​തേ​സ​മ​യം, ഇ​നി മ​റ്റാ​ര്‍​ക്കും ഇ​ങ്ങ​നെ സം​ഭ​വി​ക്ക​രു​തെ​ന്നും നി​യ​മ​പോ​രാ​ട്ടം ന​ട​ത്തു​മെ​ന്നും ദീ​പ​ക്കി​ന്‍റെ പി​താ​വ് ചോ​യി പ​റ​ഞ്ഞു. ഓ​ള്‍ കേ​ര​ള മെ​ന്‍​സ് അ​സോ​സി​യേ​ഷ​നു വേ​ണ്ടി രാ​ഹു​ല്‍ ഈ​ശ്വ​റും മ​റ്റു സം​ഘ​ട​ന​ക​ളും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ദീ​പ​ക്കി​നെ​തി​രേ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച ഷിം​ജി​ത സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍​ഫ്‌​ളൂ​വ​ന്‍​സ​റും പൊ​തു​പ്ര​വ​ര്‍​ത്ത​ക​യു​മാ​ണ്. മ​ല​പ്പു​റം അ​രീ​ക്കോ​ട് ക​ഴി​ഞ്ഞ ത​വ​ണ യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​യാ​യി​രു​ന്നു. സ്വ​ന്തം വീ​ടാ​യ വ​ട​ക​ര ചേ​റോ​ടാ​ണ് കു​റ​ച്ചു കാ​ല​മാ​യി ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന​ത്. നേ​ര​ത്തെ വി​ദേ​ശ​ത്തു പോ​യി​ട്ടു​ള്ള യു​വ​തി അ​വി​ടെ​നി​ന്നു നി​ര​വ​ധി വീ​ഡി​യോ​ക​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചാ​ണ് ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്.

വീ​ഡി​യോ പി​ൻ​വ​ലി​ച്ചു

ദീ​പ​ക്കി​ന്‍റെ മ​ര​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധം രൂ​ക്ഷ​മാ​യ​തോ​ടെ, ഷിം​ജി​ത ഫേ​സ്ബു​ക്ക്, ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടു​ക​ള്‍ പ്രൈ​വ​റ്റാ​ക്കി പി​ന്‍​വ​ലി​ഞ്ഞു. അ​ക്കൗ​ണ്ടു​ക​ളി​ല്‍​നി​ന്നു വീ​ഡി​യോ പി​ന്‍​വ​ലി​ച്ചു​വെ​ങ്കി​ലും ഇ​തു സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഷിം​ജി​ത​ക്കെ​തി​രേ ക​ടു​ത്ത സൈ​ബ​ര്‍ ആ​ക്ര​മ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തോ​ടെ, ദീ​പ​ക്കി​ന്‍റെ മ​ര​ണ ശേ​ഷ​വും ത​ന്‍റെ ന​ട​പ​ടി​യെ ന്യാ​യീ​ക​രി​ച്ചു ഷിം​ജി​ത ഞാ​യ​റാ​ഴ്ച പ​ങ്കു​വ​ച്ച വീ​ഡി​യോ​യും അ​ക്കൗ​ണ്ടി​ല്‍​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യി. യു​വ​തി വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​തു മൂ​ല​മു​ള്ള അ​പ​മാ​ന​വും മാ​ന​സി​ക സം​ഘ​ർ​ഷ​വു​മാ​ണ് ദീ​പ​ക് ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​പ​ണം.

കു​ടും​ബ​ത്തി​ന്‍റെ ആ​ശ്ര​യം

ക​ണ്ണൂ​ര്‍ പ​യ്യ​ന്നൂ​രി​ല്‍ ബ​സി​ല്‍ യാ​ത്ര ചെ​യ്യു​മ്പോ​ള്‍ ദീ​പ​ക് ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ ത​ന്‍റെ ശ​രീ​ര​ത്തി​ല്‍ സ്പ​ര്‍​ശി​ച്ചു​വെ​ന്ന ആ​രോ​പ​ണ​ത്തോ​ടെ​യാ​ണ് ഷിം​ജി​ത ക​ഴി​ഞ്ഞ ദി​വ​സം വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​ത്. കോ​ഴി​ക്കോ​ടെ ഒ​രു വ​സ്ത്ര​ശാ​ല​യി​ല്‍ മാ​നേ​ജ​രാ​യി​രു​ന്ന ദീ​പ​ക് ജോ​ലി ആ​വ​ശ്യാ​ര്‍​ഥ​മാ​ണ് ക​ണ്ണൂ​രി​ല്‍ എ​ത്തി​യ​ത്. വീ​ഡി​യോ പ്ര​ച​ര​ണ​ത്തി​നു ശേ​ഷം ദീ​പ​ക് മാ​ന​സി​ക​മാ​യി ത​ള​ര്‍​ന്നി​രു​ന്നു​വെ​ന്ന് അ​മ്മ ക​ന്യ​ക പ​റ​ഞ്ഞു. ഒ​റ്റ മ​ക​നാ​യി​രു​ന്നു ദീ​പ​ക്. ദീ​പ​ക്കി​ന്‍റെ മ​ര​ണ​ത്തോ​ടെ മാ​താ​പി​താ​ക്ക​ള്‍​ക്ക് ആ​ശ്ര​യ​മി​ല്ലാ​താ​യി.

പ​രാ​തി പ​റ​ഞ്ഞെ​ന്നും ഇ​ല്ലെ​ന്നും

ബ​സി​ല്‍ അ​നു​ഭ​വം സം​ബ​ന്ധി​ച്ച് എ​ന്തു​കൊ​ണ്ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ല്ല ചോ​ദ്യം ഉ​യ​ർ​ന്ന​തോ​ടെ, വ​ട​ക​ര പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചി​രു​ന്നു​വെ​ന്നു ഷിം​ജി​ത ക​ഴി​ഞ്ഞ ദി​വ​സം അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍, ഇ​ക്കാ​ര്യം ത​ങ്ങ​ള്‍​ക്ക് അ​റി​യി​ല്ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പ​രി​ച​യ​മു​ള്ള പോ​ലീ​സു​കാ​ര​നോ​ടു വി​വ​രം പ​റ​ഞ്ഞ​താ​യാ​ണ് ഏ​റ്റ​വും ഒ​ടു​വി​ല്‍ ഷിം​ജി​ത പ​റ​യു​ന്ന​ത്. അ​ക്കാ​ര്യ​വും പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ദീ​പ​ക് മാ​ന്യ​നാ​ണെ​ന്നും ഇ​തു​വ​രെ ഒ​രു ചീ​ത്ത​പ്പേ​രും കേ​ള്‍​പ്പി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ആ​വ​ര്‍​ത്തി​ക്കു​ന്ന​ത്. പു​രു​ഷ അ​സോ​സി​യേ​ഷ​ൻ ദീ​പ​ക്കി​ന്‍റെ കു​ടും​ബ​ത്തി​നു സാ​മ്പ​ത്തി​ക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി ആ​ക്ടി​വി​സ്റ്റു​ക​ള്‍ ദീ​പ​ക്കി​ന്‍റെ കു​ടും​ബ​ത്തെ സ​ന്ദ​ര്‍​ശി​ച്ച് നി​യ​മ​പോ​രാ​ട്ട​ത്തി​നു പി​ന്ത​ണ അ​റി​യി​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment