തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന് മുകളില്‍ കഴിഞ്ഞദിവസം പുലര്‍ച്ചെ കണ്ടത് ഡ്രോണ്‍ അല്ലെന്നും വിമാനമാണെന്നും പോലീസ്. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് വളരെ താഴ്ന്നു പറന്ന വിമാനമാണിതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു.
ജൂൺ 26ന് പുലർച്ചെയോടെയാണ് വിയ്യൂർ സെൻട്രൽ ജയിൽ കോമ്പൗണ്ട്, ഫയർഫോഴ്സ് അക്കാഡമി, ഗവ എഞ്ചിനീയറിംഗ് കോളജ് എന്നിവയ്ക്ക് മുകളിലായി ഡ്രോണ്‍ എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള വസ്തു കണ്ടത്.
ഏകദേശം 60 മീറ്ററോളം ഉയരത്തിൽ ഡ്രോൺ പറന്നതോടെയാണ് ജയിൽ വാച്ച് ടവറുകളിൽ രാത്രി പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുന്നത്.
