ഇരട്ടക്കൊലപാതകം! ഉണ്ണിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും; ഉ​ന്ന​ത ഗൂ​ഢാ​ലോ​ച​ന​യ്ക്ക് തെ​ളി​വു​ക​ളി​ല്ലാ​തെ പോ​ലീ​സ്

 

വെ​ഞ്ഞാ​റ​മൂ​ട് : വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്ന ഉ​ണ്ണി​യു​ടെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും.
ക​സ്റ്റ​ഡി​യി​ലാ​യ ഉ​ണ്ണി​യെ അ​ന്വേ​ഷ​ണ സം​ഘം വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്.

ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്തു നി​ന്ന് ര​ണ്ടു കി​ലോ​മീ​റ്റ​ർ അ​പ്പു​റ​ത്തു​ള്ള വ​ള്ളി​യ​റു​പ്പാ​ൻ​കാ​ട് ഏ​സ്റ്റേ​റ്റി​ൽ നി​ന്നും അ​ന്വേ​ഷ​ണ സം​ഘം ഉ​ണ്ണി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ ഫോ​ണു​ക​ളി​ലേ​യ്ക്ക് സം​ഭ​വ​ത്തി​ന് മു​മ്പും പി​മ്പു​മാ​യു​ണ്ടാ​യ ഫോ​ൺ​കോ​ളു​ക​ള​ല്ലാം സൈ​ബ​ർ പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം സം​ഘം സ​സൂ​ക്ഷ്മം പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.

മു​ഴു​വ​ൻ പ്ര​തി​ക​ളേ‍​യും ക​സ്റ്റ​ഡി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ആ​രം​ഭി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം.

ഉ​ന്ന​ത ഗൂ​ഢാ​ലോ​ച​ന​യ്ക്ക് തെ​ളി​വു​ക​ളി​ല്ലാ​തെ പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം : വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​തി​ക​ൾ എ​ല്ലാ​വ​രും നി​ല​വി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് പോ​ലീ​സ്.

പ്ര​തി​ക​ളി​ൽ ചി​ല​ർ നേ​ര​ത്തെ സി​പി​എ​മ്മി​ന്‍റെ​യും ബി​ജെ​പി​യു​ടെയും അ​നു​ഭാ​വി​ക​ളാ​യി​രു​ന്നു​ങ്കി​ലും പി​ന്നീ​ട് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

പ്ര​തി​ക​ൾ​ക്ക് സ​ഹാ​യം ചെ​യ്ത് കൊ​ടു​ത്ത​തി​ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്രീ​ജ​യു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന പ​ണം ചി​ട്ടി പി​ടി​ച്ചു ല​ഭി​ച്ച​താ​ണെ​ന്ന് അ​നേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. പ്ര​തി​ക​ളെ ഒ​ളി​വി​ൽ പോ​കാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​ന് ഈ ​പ​ണം ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ ന​ട​ന്ന കൊ​ല​പാ​ത​ക​മാ​ണ​ന്നും ഉ​ന്ന​ത ഗൂ​ഢാ​ലോ​ച​ന​യി​ല്ലെ​ന്നാ​ണ് അ​നേ​ഷ​ണ​ത്തി​ൽ മ​ന​സി​ലാ​കു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

Related posts

Leave a Comment