വാ​ട്ട​ർ അ​ഥോ​റി​റ​റ്റി​യിലെ കരാർ എച്ച് ആർ ജീവനക്കാരുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കണം

കൊ​ല്ലം : വാ​ട്ട​ർ അ​ഥോ​റി​റ​റ്റി​യി​ൽ പ​ന്പ് – വാ​ൽ​വ് ഓ​പ്പ​റേ​റ്റ​ർ, മീ​റ്റ​ർ റീ​ഡ​ർ, തു​ട​ങ്ങി വി​വി​ധ ത​സ്തി​ക​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ക​രാ​ർ എ​ച്ച്. ആ​ർ. ജീ​വ​ന​ക്കാ​രു​ടെ തൊ​ഴി​ൽ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വാ​ട്ട​ർ അ​തോ​റി​റ്റി ക​രാ​ർ എ​ച്ച്. ആ​ർ. സം​യു​ക്ത സ​മ​ര സ​മി​തി സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ എ.​റ​ഹിം​കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു.

സം​യു​ക്ത​സ​മ​ര​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​ട്ട​ർ അ​തോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ച​നീ​യ​ർ കാ​ര്യാ​ല​യ​ത്തി​നു മു​ന്പി​ൽ ന​ട​ത്തി​യ കൂ​ട്ട ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്തെ ക​രാ​ർ ദി​വ​സ – മാ​സ വേ​ത​ന​ക്കാ​രു​ടെ ഡ്യൂ​ട്ടി വേ​ത​നം 650 രൂ​പ​യാ​യി ഉ​യ​ർ​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ണ്ടാ​യി​മൂ​ന്നു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും വാ​ട്ട​ർ അ​തോ​റി​റ്റി വേ​ത​നം ഉ​യ​ർ​ത്താ​ത്ത നി​ല​പാ​ട് തൊ​ഴി​ലാ​ളി വി​രു​ദ്ധ​മാ​ണ്.

ദീ​ർ​ഘ​കാ​ല​മാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി​യ്ക്കു വേ​ണ്ടി ജോ​ലി ചെ​യ്യു​ന്ന എ​ച്ച്.​ആ​ർ. വി​ഭാ​ഗ​ത്തെ പി​രി​ച്ചു വി​ടാ​ൻ അ​ധി​കൃ​ത​ർ ന​ട​ത്തു​ന്ന നീ​ക്ക​ത്തി​ൽ നി​ന്നും പി​ൻ​മാ​റി​യി​ല്ലെ​ങ്കി​ൽ ജീ​വ​ന​ക്കാ​രും കു​ടും​ബാം​ഗ​ങ്ങ​ളും ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​ത്തി​ന് ത​യാ​റാ​കു​മെ​ന്ന് എ.​റ​ഹിം​കു​ട്ടി തു​ട​ർ​ന്ന് പ​റ​ഞ്ഞു.

സ​മ​ര​സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജി.​കു​മാ​ര​പി​ള്ള അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​വ​ർ​ഗീ​സ്, എ​ച്ച്. ഹേ​മ​ച​ന്ദ്ര​ൻ, പി.​എ​സ്.​താ​ഹ, എം.​രാ​ജീ​വ്, എ.​ഷെ​ഫീ​ക്, അ​ബ്ദു​ൾ സ​മ​ദ്, എ​സ്.​മ​നോ​ഹ​ര​ൻ, കെ.​ഗോ​പി​നാ​ഥ​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts