ഒ​രു രൂ​പ കോ​യി​ൻ ഇ​ട്ടാ​ൽ ശു​ദ്ധ​മാ​യ ഒ​രു ലി​റ്റ​ർ കു​ടി​വെ​ള്ളം! വാ​ട്ട​ർ എ​ടി​എം ശ്ര​ദ്ധേ​യ​മാ​കു​ന്നു

പു​തു​ക്കാ​ട്: ഒ​രു രൂ​പ കോ​യി​ൻ ഇ​ട്ടാ​ൽ ശു​ദ്ധ​മാ​യ ഒ​രു ലി​റ്റ​ർ കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്ന പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ വാ​ട്ട​ർ എ​ടി​എം പ​ദ്ധ​തി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​കു​ന്നു.

കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ വാ​ട്ട​ർ എ​ടി​എം സ്ഥാ​പി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ സ്ഥാ​പി​ച്ച ആ​ദ്യ​ത്തെ സം​ര​ഭ​മാ​ണി​ത്. പു​തു​ക്കാ​ട് ആ​ശു​പ​ത്രി​യി​ൽ നി​ര​വ​ധി പേ​രാ​ണ് വാ​ട്ട​ർ എ​ടി​എ​മ്മി​ലൂ​ടെ ല​ഭി​ക്കു​ന്ന വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​

രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഇ​തി​ൽ നി​ന്ന് വെ​ള്ളം എ​ടു​ക്കാം. ഒ​രു രൂ​പ​യ്ക്ക് ഒ​രു ലി​റ്റ​ർ വെ​ള്ളം കി​ട്ടു​ന്ന​തും, അ​ഞ്ച് രൂ​പ​ക്ക് അ​ഞ്ച് ലി​റ്റ​ർ വെ​ള്ളം ല​ഭി​ക്കു​ന്ന​തു​മാ​യ ര​ണ്ട് കൗ​ണ്ട​റു​ക​ളാ​ണ് എ​ടി​എ​മ്മി​ലു​ള്ള​ത്.

പൊ​തു​വി​പ​ണി​യി​ൽ നി​ന്ന് അ​മി​ത​വി​ല ന​ൽ​കി ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​ന​ൽ​കാ​ത്ത കു​ടി​വെ​ള്ളം വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​രം ഒ​രു പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​തെ​ന്ന് കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ.​ര​ഞ്ജി​ത് പ​റ​ഞ്ഞു.

ബ്ലോ​ക്കി​ന് കീ​ഴി​ൽ ര​ണ്ടി​ട​ത്തു​കൂ​ടി പ​ദ്ധ​തി ആ​രം​ഭി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

അ​ഞ്ച് രീ​തി​യി​ലു​ള്ള പ്രോ​സ​സിം​ഗ് ക​ഴി​ഞ്ഞാ​ണ് എ​ടി​എ​മ്മി​ലൂ​ടെ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​ത്.

ഉ​ന്ന​ത ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന ഈ ​പ​ദ്ധ​തി​യി​ലൂ​ടെ പ്ര​തി​ദി​നം 300 ലി​റ്റ​ർ വെ​ള്ള​മാ​ണ് ആ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

കു​പ്പി​വെ​ള്ള​ത്തേ​ക്കാ​ൾ ഗു​ണ​മേ​ന്മ​യു​ള്ള എ​ടി​എം വെ​ള്ളം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​കെ.​എ. മു​ഹ​മ്മ​ദാ​ലി പ​റ​ഞ്ഞു.

കൂ​ടു​ത​ൽ ആ​ളു​ക​ൾ ഈ ​പ​ദ്ധ​തി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment