ഭാ​ര്യ ത​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ പ്ര​ണ​യം കൈ​യോ​ടെ പൊ​ക്കി! ഭാ​ര്യ​യു​ടെ അ​നു​മ​തി​യോ​ടെ ഭി​ന്ന​ലിം​ഗ യു​വ​തി​യെ വി​വാ​ഹം ചെ​യ്ത് യു​വാ​വ്

ക​ല​ഹ​ണ്ടി: ഒ​ഡീ​ഷ​യി​ലെ ക​ല​ഹ​ണ്ടി ജി​ല്ല​യി​ലു​ള്ള ന​ർ​ല​യി​ൽ 32 കാ​ര​ൻ, ഭാ​ര്യ​യു​ടെ അ​നു​മ​തി​യോ​ടെ ഭി​ന്ന​ലിം​ഗ യു​വ​തി​യെ വി​വാ​ഹം ചെ​യ്തു.

യു​വാ​വി​ന്‍റെ ഭാ​ര്യ വി​വാ​ഹം അം​ഗീ​ക​രി​ക്കു​ക മാ​ത്ര​മ​ല്ല, ട്രാ​ൻ​സ്‌​വു​മ​ണി​നൊ​പ്പം ഒ​രേ വീ​ട്ടി​ൽ താ​മ​സി​ക്കാ​ൻ സ​മ്മ​തി​ക്കു​ക​യും ചെ​യ്തു. ര​ണ്ട് വ​യ​സു​ള്ള കു​ട്ടി​യു​ടെ പി​താ​വാ​ണ് ക​ഥ​യി​ലെ നാ​യ​ക​ൻ.

ക​ഴി​ഞ്ഞ വ​ർ​ഷം റാ​യ​ഗ​ഡ ജി​ല്ല​യി​ലെ അം​ബ​ഡോ​ല​യി​ൽ തെ​രു​വി​ലാ​ണ് യു​വാ​വ് ഭി​ന്ന​ലിം​ഗ യു​വ​തി​യെ ക​ണ്ടു​മു​ട്ടു​ന്ന​ത്.

യു​വ​തി തെ​രു​വി​ൽ ഭി​ക്ഷ​യാ​ചി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ കാ​ഴ്ച​യി​ൽ ത​ന്നെ യു​വാ​വി​ന് പ്ര​ണ​യം തോ​ന്നി. അ​യാ​ൾ യു​വ​തി​യു​ടെ മൊ​ബൈ​ൽ ന​മ്പ​ർ വാ​ങ്ങി അ​വ​ളു​മാ​യി ബ​ന്ധം തു​ട​ർ​ന്നു.

ഒ​രു മാ​സം മു​ൻ​പ് ഭാ​ര്യ ത​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ പ്ര​ണ​യം കൈ​യോ​ടെ പൊ​ക്കി. ചോ​ദി​ച്ച​പ്പോ​ൾ യു​വാ​വ് ത​നി​ക്ക് ഭി​ന്ന​ലിം​ഗ യു​വ​തി​യു​മാ​യി അ​ടു​പ്പ​മു​ണ്ടെ​ന്നും പി​രി​യാ​ൻ ക​ഴി​യാ​ത്ത ബ​ന്ധ​മാ​ണെ​ന്നും അ​റി​യി​ച്ചു. ഇ​തോ​ടെ ട്രാ​ൻ​സ്‌​വു​മ​ണി​നെ കു​ടും​ബ​ത്തി​ൽ സ്വീ​ക​രി​ക്കാ​ൻ ഭാ​ര്യ സ​മ്മ​തി​ച്ചു.

ഭാ​ര്യ​യു​ടെ സ​മ്മ​തം ല​ഭി​ച്ച​തോ​ടെ ന​ർ​ല​യി​ലെ ക്ഷേ​ത്ര​ത്തി​ൽ ഭി​ന്ന​ലിം​ഗ വി​ഭാ​ഗ​ത്തി​ലെ ആ​ളു​ക​ളു​ടേ​യും അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടേ​യും സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ചെ​റി​യ ച​ട​ങ്ങി​ൽ യു​വാ​വ് ട്രാ​ൻ​സ്‌​വു​മ​ണി​നെ വി​വാ​ഹം ചെ​യ്തു.

Related posts

Leave a Comment