കൊ​റോ​ണ വി​ല്ല​നാ​യ​പ്പോ​ൾ സു​ഹൃ​ത്ത് നാ​യ​ക​നാ​യി! കോ​വി​ഡ് കാ​ലം പ​ര​സ്പ​ര സ്നേ​ഹ​ത്തി​ന്‍റെ​യും ക​രു​ത​ലി​ന്‍റെ​യും കാ​ലം കൂടിയാകുന്നു

കോ​ല​ഞ്ചേ​രി: കോ​വി​ഡ് കാ​ലം പ​ര​സ്പ​ര സ്നേ​ഹ​ത്തി​ന്‍റെ​യും ക​രു​ത​ലി​ന്‍റെ​യും കാ​ലം കൂടിയാകുന്നു.

ക​ല്യാ​ണം ദി​വ​സം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ വി​ല്ല​നാ​യ​പ്പോ​ൾ വരന്‍റെ ഉ​റ്റ​സു​ഹൃ​ത്ത് നാ​യ​ക​നാ​യി എ​ത്തി. സു​ഹൃ​ത്തി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ പ​ന്ത​ലി​ൽ അ​നീ​ഷി​നും അ​ക്ഷ​യ​യ്‌​ക്കും ഇന്നു മംഗല്യം.

പ​ഴ​ന്തോ​ട്ടം ക​യ്യാ​ല​ക്കു​ടി​യി​ൽ രാ​ജ​പ്പ​ന്‍റെ​യും സാ​ലു​വി​ന്‍റെ​യും മ​ക​ൻ അ​നീ​ഷി​ന്‍റെ​യും മാ​ട​വ​ന തു​രു​ത്തി​പ്പി​ള്ളി ദാ​സ​ന്‍റ​യും ഉ​ഷ​യു​ടെ​യും മ​ക​ൾ അ​ക്ഷ​യ​യു​ടെ​യും വി​വാ​ഹം ഇന്നു ന​ട​ത്താ​ൻ മാ​സ​ങ്ങ​ൾ​ക്കു മു​ന്പേ തീ​രു​മാ​നി​ച്ചി​രു​ന്ന​താണ്.

മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ചു​റ​പ്പി​ച്ച വി​വാ​ഹ​ത്തി​നു മൂ​ന്നു​നാ​ൾ മു​ന്പ് വ​ര​ന്‍റെ വീ​ട് ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണി​ൽ ഉൾ​പ്പെ​ട്ടതോ​ടെ വീട്ടുകാർ പ്ര​തി​സ​ന്ധിയിലാവുകയായിരുന്നു.

അ​നീ​ഷി​ന്‍റെ അ​യ​ൽ​വാ​സി​ക​ളാ​യ ഒ​ൻ​പ​ത് പേ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തോ​ടെയാണു ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മു​ത​ൽ ക​ല്യാ​ണ​വീ​ടു​ൾ​പ്പെ​ടു​ന്ന സ്ഥ​ലം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യത്.

വി​വാ​ഹം ഹാ​ളി​ലേ​ക്ക് മാ​റ്റാ​ൻ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും അ​വി​ടെ​യും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ വി​ല്ല​നാ​യി.

എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യ വി​വാ​ഹം മാ​റ്റി​വ​യ്ക്കേ​ണ്ടി വ​രു​മെ​ന്ന അ​വ​സ്ഥ വ​ന്ന​തോ​ടെ​യാ​ണു വ​ര​ന്‍റെ സു​ഹൃ​ത്ത് ത​ന്‍റെ വാ​ട​ക വീ​ട്ടി​ൽ വി​വാ​ഹ പ​ന്ത​ലൊ​രു​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്.

തീ​രു​മാ​ന​ത്തി​നു അ​നീ​ഷി​ന്‍റെ​യും അ​ക്ഷ​യ​യു​ടെ​യും കു​ടും​ബ​ങ്ങ​ൾ പ​ച്ച​ക്കൊ​ടി കാ​ണി​ച്ച​തോ​ടെ ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം അ​തി​വേ​ഗ​ത്തി​ലാ​യി. ഒ​രു ദി​വ​സം​കൊ​ണ്ട് പ​ന്ത​ലു​മു​യ​ർ​ന്നു. അ​നീ​ഷി​നെ​യും കു​ടും​ബ​ത്തേ​യും അ​വി​ടേ​ക്ക് മാ​റ്റി താ​മ​സി​പ്പി​ച്ചു.

വി​വ​രം ബ​ന്ധു​ക്ക​ളെയും അ​റി​യി​ച്ചു. കോ​വി​ഡ് തീ​ർ​ത്ത പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ച് നി​ശ്ച​യി​ച്ചു​റ​പ്പി​ച്ച സ​മ​യ​ത്തു​ത​ന്നെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് അ​നീ​ഷ് അ​ക്ഷ​യ​യു​ടെ ക​ഴു​ത്തി​ൽ ഇന്നു താ​ലി​ചാ​ർ​ത്തും.

Related posts

Leave a Comment