പുതിയ കിടിലന്‍ ഫീച്ചേഴ്‌സുമായി വാട്‌സ്ആപ്പ് !ഇനി ഇമേജുകളും വീഡിയോകളും സ്വയം മാഞ്ഞുപോകും; ‘പലര്‍ക്കും’ ഗുണകരമാവുന്ന പുതിയ ഫീച്ചേഴ്‌സ് ഇങ്ങനെ…

പുതിയ ചില കലക്കന്‍ ഫീച്ചേഴ്‌സ് അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. സ്വയം മാഞ്ഞു പോകുന്ന ഇമേജ്, വിഡിയോ മെസേജുകള്‍ക്ക് സൗകര്യമൊരുക്കാന്‍ വാട്‌സാപ്പ് ഒരുങ്ങുന്നതായാണ് വിവരം. ‘എക്‌സ്പയിറിങ് മെസേജ്’ എന്നു പേരിട്ടിരിക്കുന്ന സംവിധാനം പലതവണ പരീക്ഷണം നടത്തി.

ചാറ്റുകള്‍ക്കിടെ അയയ്ക്കുന്ന വിഡിയോയും ചിത്രങ്ങളും ചാറ്റ് അവസാനിപ്പിക്കുന്നതോടെ സ്വയം ഡിലീറ്റായി പോകുന്നതിനാണ് ഓപ്ഷന്‍. സ്വീകരിച്ചയാളുടെ ഫോണ്‍ ഗാലറിയില്‍ നിന്നും ചിത്രം മാഞ്ഞു പോകും.

ഒരേ നമ്പറിലുള്ള വാട്‌സാപ് ഒന്നില്‍ കൂടുതല്‍ ഫോണുകളില്‍ ഉപയോഗിക്കുന്നതിനുള്ള പരീക്ഷണം അവസാനഘട്ടത്തില്‍ എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. വാട്‌സ് ആപ്പ് അവതരിപ്പിക്കാനിരിക്കുന്ന ഈ ഫീച്ചറുകള്‍ പലര്‍ക്കും ഗുണകരമാകുമെന്നുറപ്പാണ്.

Related posts

Leave a Comment