ആ​ദ്യം ക​രു​തി അ​പ​ക​ട​മ​ര​ണ​മാ​ണെ​ന്ന്, പക്ഷേ..! യുവതിയും ബ​ന്ധു​വും കാ​റി​ടി​ച്ചു മ​രി​ച്ച​ത് ഭര്‍ത്താവിന്റെ ക്വട്ടേഷന്‍; സംശയം തോന്നാന്‍ കാരണം…

ജ​യ്പു​ർ: ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക ത​ട്ടാ​ൻ ഭാ​ര്യ​യെ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ ഉ​പ​യോ​ഗി​ച്ചു കാ​റി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ഭ​ർ​ത്താ​വ് പി​ടി​യി​ൽ.

ക്വ​ട്ടേ​ഷ​ൻ സം​ഘാം​ഗ​ങ്ങ​ളും അ​റ​സ്റ്റി​ലാ​യി. രാ​ജ​സ്ഥാ​ന്‍ ജ​യ്പു​ര്‍ സ്വ​ദേ​ശി​യാ​യ ശാ​ലു​ദേ​വി (32), ബ​ന്ധു​വാ​യ രാ​ജു (36) എ​ന്നി​വ​രു​ടെ മ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് ക്വ​ട്ടേ​ഷ​ൻ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്.

ശാ​ലു ദേ​വി​യു​ടെ ഭ​ര്‍​ത്താ​വ് മ​ഹേ​ഷ് ച​ന്ദ്ര, നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ മു​കേ​ഷ് സിം​ഗ് റാ​ത്തോ​ഡ്, ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​ക​ളാ​യ രാ​കേ​ഷ് കു​മാ​ര്‍, സോ​നു സിം​ഗ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ന് ബൈ​ക്കി​ല്‍ ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ശാ​ലു​ദേ​വി​യും ബ​ന്ധു​വാ​യ രാ​ജു​വും കാ​റി​ടി​ച്ചു മ​രി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​മ​ര​ണ​മാ​ണെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്. സം​ശ​മ​മു​യ​ർ​ന്ന​തോ​ടെ അ​ന്വേ​ഷ​ണ​മാ​യി.

ഒ​ടു​വി​ൽ ശാ​ലു​വി​ന്‍റെ പേ​രി​ലു​ള്ള 1.90 കോ​ടി രൂ​പ​യു​ടെ ഇ​ൻ​ഷ്വ​റ​ന്‍​സ് തു​ക​യ്ക്ക് വേ​ണ്ടി മ​ഹേ​ഷ് വാ​ട​ക​കൊ​ല​യാ​ളി​യെ ഉ​പ​യോ​ഗി​ച്ച് ആ​സൂ​ത്രി​ത​മാ​യി ന​ട​ത്തി​യ കൊ​ല​പാ​ത​ക​മാ​യി​രു​ന്നു ഇ​തെ​ന്ന് തെ​ളി​യു​ക​യാ​യി​രു​ന്നു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് അ​പ​ക​ടം ആ​സൂ​ത്രി​ത​മാ​ണെ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

ഭാ​ര്യ​യും ബ​ന്ധു​വും ക്ഷേ​ത്ര​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ട​പ്പോ​ള്‍ ലൊ​ക്കേ​ഷ​ന്‍ വി​വ​ര​ങ്ങ​ള​ട​ക്കം കൈ​മാ​റി​യ​ത് മ​ഹേ​ഷ് ത​ന്നെ​യാ​യി​രു​ന്നു.

വാ​ട​ക​ക്കൊ​ല​യാ​ളി​യാ​യ മു​കേ​ഷ് സിം​ഗി​ന് പ​ത്തു​ല​ക്ഷം രൂ​പ വാ​ഗ്ദാ​നം ചെ​യ്താ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. അ​ഞ്ച​ര​ല​ക്ഷം രൂ​പ മു​ൻ​കൂ​റാ​യി ന​ല്‍​കി​യെ​ന്നും ക​ണ്ടെ​ത്തി.

2017 മു​ത​ൽ ശാ​ലു​ദേ​വി​യും ഭ​ർ​ത്താ​വും ത​മ്മി​ൽ ക​ല​ഹ​മാ​യി​രു​ന്നു. 2019ൽ ​ഭ​ർ​ത്താ​വി​നെ​തി​രെ സ്ത്രീ​ധ​ന​പീ​ഡ​ന​ത്തി​ന് ശാ​ലു​ദേ​വി പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​ടു​ത്തി​ടെ​യാ​ണ് മ​ഹേ​ഷ് വീ​ണ്ടും ഭാ​ര്യ​യു​മാ​യി അ​ടു​ത്ത​ത്.

Related posts

Leave a Comment