പ്രേമം നടിച്ച് വശീകരിച്ച ശേഷം മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കി ബലാല്‍സംഗം ചെയ്തു ! പിന്നെ പീഡനദൃശ്യങ്ങള്‍ കാട്ടി ഭീഷണിയും; സഹികെട്ട് യുവാവിനെ നാട്ടുകാര്‍ കാണ്‍കെ നടുറോഡില്‍ പഞ്ഞിക്കിട്ട് യുവതി…

പ്രേമം നടിച്ച് വളച്ചെടുത്ത ശേഷം മയക്കുമരുന്നു കലര്‍ന്ന ഭക്ഷണം നല്‍കി ബലാല്‍സംഗം ചെയ്തയാളെ യുവതി നടുറോഡിലിട്ട് പൊതിരെ തല്ലി. ബംഗളൂരു രാമമൂര്‍ത്തി നഗറിലെ യെല്ലമ്മ ക്ഷേത്രത്തിന് സമീപം ശനിയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയ വഴിയാണ് യുവതി ഇയാളെ പരിചയപ്പെട്ടത്. പിന്നീട് യുവാവ് ശല്യം ചെയ്യുന്നുവെന്ന് കാട്ടി യുവതി പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ… ”ഒരു സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ സുനില്‍ കുമാര്‍ തന്നെ മാസങ്ങളോളം പിന്തുടരുന്നുവെന്നും ഉപദ്രവിക്കുന്നുവെന്നും കാട്ടി യുവതി രാമമൂര്‍ത്തി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ വര്‍ഷമാദ്യം സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇരുവരും സുഹൃത്തുക്കളായത്. ഇതിനിടയില്‍ പലതവണ ഇയാള്‍ യുവതിയോട് പ്രണയാഭ്യര്‍ഥനയും നടത്തി. കഴിഞ്ഞ മെയ് 18ന് സുനില്‍ യുവതിക്ക് ശീതളപാനീയത്തില്‍ മയക്കു മരുന്ന് കലര്‍ത്തി നല്‍കുകയും അവളെ ഹോട്ടല്‍ റൂമില്‍ കൊണ്ടുപോയി മാനഭംഗം ചെയ്യുകയും ചെയ്യുകയായിരുന്നു. പിന്നീട് പീഡനദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് യുവതി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

പൊലീസ് സ്റ്റേഷനില്‍ യുവതി തനിക്കെതിരെ പരാതി നല്‍കിയതോടെ യുവതിയെ നിരന്തരം പിന്തുടരുന്നതിനൊപ്പം യുവതി ജോലിചെയ്യുന്ന സ്ഥാപനത്തിലെത്തി അവര്‍ക്കെതിരെ ദുഷ്പ്രചരണങ്ങള്‍ നടത്തുവാനും സുനില്‍ ആരംഭിച്ചു. ശനിയാഴ്ച രാവിലെ വീട്ടില്‍ നിന്ന് ജോലിക്കു പോകാനിറങ്ങിയ യുവതിയെ സുനില്‍ പിന്തുടരുകയും ദൃശ്യങ്ങള്‍ കുടുംബാംഗങ്ങളെ കാട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സുനിലിന്റെ നിരന്തരമായ ഭീഷണിയില്‍ മനസ്സു മടുത്ത യുവതി പെട്ടന്നുള്ള ദേഷ്യത്തില്‍ തന്നെ പിന്തുടര്‍ന്ന സുനിലിനെ വലിച്ച് റോഡിലിടുകയും തന്റെ ചെരുപ്പുകൊണ്ട് അടിക്കുകയുമായിരുന്നു

ബഹളം കേട്ടെത്തിയ അയല്‍ക്കാര്‍ കാര്യമന്വേഷിക്കുകയും യുവതി അവരോട് സുനിലിന്റെ ശല്യത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ഇതോടെ സുനിലിനെ മര്‍ദ്ദിക്കാന്‍ യുവതിയുടെ അയല്‍ക്കാരും ഒപ്പം കൂടി. പൊലീസെത്തുന്നത് വരെ സുനിലിനെ അവര്‍ അവിടത്തന്നെ പിടിച്ചു നിര്‍ത്തുകയും ചെയ്തു. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമത്തിന്റെ പേരില്‍ സുനിലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്”.’ കാര്യങ്ങളെ നിസ്സാരമായി കാണാമെന്ന് നീ കരുതുന്നുണ്ടോ?, ഒരു സ്ത്രീയെ ഉപദ്രവിച്ചിട്ട് നിന്റെ വഴിക്കു പോകാമെന്ന് നീ കരുതുന്നുണ്ടോ?” എന്നിങ്ങനെ യുവതി ചോദിക്കുന്നത് മര്‍ദ്ദനത്തിന്റെ വീഡിയോയില്‍ കേള്‍ക്കാം.

Related posts