ഗ​ര്‍​ഭ​പാ​ത്രം നീ​ക്കം ചെ​യ്യു​ന്ന​തി​ന് കൈ​ക്കൂ​ലി ! വ​നി​താ ഡോ​ക്ട​ര്‍ അ​റ​സ്റ്റി​ല്‍…

ഗ​ര്‍​ഭ​പാ​ത്രം നീ​ക്കം ചെ​യ്യു​ന്ന​തി​ന് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട വ​നി​താ ഡോ​ക്ട​ര്‍ അ​റ​സ്റ്റി​ല്‍. തൊ​ടു​പു​ഴ കാ​രി​ക്കോ​ട്ടു​ള്ള ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം ജൂ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്റ് മാ​യാ രാ​ജ് ആ​ണ് പി​ടി​യി​ലാ​യ​ത്.

ഗ​ര്‍​ഭ​പാ​ത്രം നീ​ക്കം ചെ​യ്ത വ​ഴി​ത്ത​ല ഇ​രു​ട്ടു​തേ​ട് സ്വ​ദേ​ശി​യു​ടെ ഭാ​ര്യ​യാ​യ യു​വ​തി​ക്ക് തു​ട​ര്‍ ചി​കി​ത്സ ന​ല്‍​കു​ന്ന​തി​ന് 5000രൂ​പ​യാ​ണ് ഇ​വ​ര്‍ കൈ​ക്കൂ​ലി​യാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഡോ​ക്ട​ര്‍ മാ​യ​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് യു​വ​തി ആ​ദ്യം ചി​കി​ത്സ തേ​ടി​യ​ത്. അ​ന്ന് ശ​സ്ത്ര​ക്രി​യ​യ്ക്കു​ള്ള ഫീ​സെ​ന്ന പേ​രി​ല്‍ 500 രൂ​പ ഇ​വ​രി​ല്‍​നി​ന്ന് വാ​ങ്ങി​യി​രു​ന്നു.

തു​ട​ര്‍​ന്ന് 19-ന് ​ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്തി ഗ​ര്‍​ഭ​പാ​ത്രം നീ​ക്കം​ചെ​യ്തു. എ​ന്നാ​ല്‍ തു​ട​ര്‍ ചി​കി​ത്സ ന​ല്‍​ക​ണ​മെ​ങ്കി​ല്‍ 5000 രൂ​പ ന​ല്‍​ക​ണ​മെ​ന്ന് ഡോ​ക്ട​ര്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് പ​രാ​തി​ക്കാ​രി വി​ജി​ല​ന്‍​സി​നെ സ​മീ​പി​ച്ച​ത്. വി​ജി​ല​ന്‍​സ് ന​ല്‍​കി​യ 3500 രൂ​പ പ​രാ​തി​ക്കാ​രി ഡോ​ക്ട​റു​ടെ വീ​ട്ടി​ല്‍ എ​ത്തി​ച്ചു.

പ​ണം വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഡോ​ക്ട​ര്‍ പി​ടി​യി​ലാ​കു​ന്ന​ത്. ഇ​വ​രെ ഇ​ന്ന് മു​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

ഡി​വൈ​എ​സ്പി ഷാ​ജു ജോ​സ്, സി​ഐ​മാ​രാ​യ ഡി​പ്‌​സ​ണ്‍ തോ​മ​സ്, മ​ഹേ​ഷ് പി​ള്ള, കെ ​ആ​ര്‍ കി​ര​ണ്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഡോ​ക്ട​റെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment