തി​രു​വ​ന്ത​പു​ര​ത്ത് വ​നി​താ ഡോ​ക്ട​റു​ടെ കൈ ​അ​ടി​ച്ചൊ​ടി​ച്ച് രോ​ഗി ! അ​ക്ര​മി പി​ടി​യി​ല്‍…

തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ രോ​ഗി​യു​ടെ അ​ടി​യേ​റ്റ് വ​നി​താ ഡോ​ക്ട​റു​ടെ കൈ ​ഒ​ടി​ഞ്ഞു. സ​ര്‍​ജ​റി വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ര്‍ സി ​എം ശോ​ഭ​യ്ക്കാ​ണ് രോ​ഗി​യു​ടെ മ​ര്‍​ദ്ദ​ന​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്.

എ​ക്‌​സ് റേ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ഡോ​ക്ട​റു​ടെ കൈ​യ്ക്ക് ഒ​ടി​വ് സം​ഭ​വി​ച്ചെ​ന്ന് വ്യ​ക്ത​മാ​യ​ത്. പ്ര​തി വ​സീ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

സ​ര്‍​ജ​റി ഒ​പി​യി​ല്‍ വൃ​ക്ക​യി​ലെ ക​ല്ലി​ന് ചി​കി​ത്സ തേ​ടി​യെ​ത്തി​യ​താ​യി​രു​ന്നു ഇ​യാ​ള്‍. എ​ന്നാ​ല്‍ രോ​ഗ​വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യു​ന്ന​തി​നെ പ്ര​കോ​പി​ത​നാ​യ വ​സീ​ര്‍ ഡോ​ക്ട​റെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

അ​ഡ്മി​റ്റാ​കാ​ന്‍ ഡോ​ക്ട​ര്‍ നി​ര്‍​ദ്ദേ​ശി​ച്ച​തോ​ടെ​യാ​ണ് രോ​ഗി അ​ക്ര​മാ​സ​ക്ത​നാ​യ​ത്. ഡോ​ക്ട​റു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ള്‍ ത​ട്ടി​പ്പ​റി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത ശേ​ഷം വ​സീ​ര്‍ അ​വി​ടെ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു.

ത​ല​യ്ക്ക് നേ​രെ വ​ന്ന അ​ടി ത​ടു​ത്ത​പ്പോ​ഴാ​ണ് ഡോ​ക്ട​റു​ടെ കൈ​ക്ക് പ​രു​ക്കേ​റ്റ​ത്. ഡോ​ക്ട​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ലാ​ണ്.

ക​ന്റോ​ണ്‍​മെ​ന്റ് പൊ​ലീ​സി​ല്‍ ഡോ​ക്ട​ര്‍ ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് വ​സീ​റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഡ്യൂ​ട്ടി സ​മ​യം ക​ഴി​ഞ്ഞും ഭ​ക്ഷ​ണം പോ​ലും ക​ഴി​ക്കാ​തെ ജോ​ലി ചെ​യ്യു​മ്പോ​ഴാ​ണ് ത​നി​ക്കെ​തി​രെ അ​ക്ര​മ​മു​ണ്ടാ​യ​തെ​ന്ന് ഡോ. ​സി എം ​ശോ​ഭ പ​റ​ഞ്ഞു.

ത​ന്നെ മ​ര്‍​ദ്ദി​ക്കു​ന്ന​തി​ന് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന രോ​ഗി​ക​ളും അ​വ​രു​ടെ ബ​ന്ധു​ക്ക​ളും ദൃ​ക്‌​സാ​ക്ഷി​ക​ളാ​ണ്. ഇ​തി​നെ​തി​രേ ക​ര്‍​ശ​ന​മാ​യ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും ഡോ​ക്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment