ഗോ​ൾ മ​ഴ​യു​മാ​യി സെ​ന​ഗ​ൽ; ഇ​റാ​ക്കിന് മ​ട​ക്ക​യാ​ത്ര

ടൊ​റ​ന്‍റോ: ആ​ഫ്രി​ക്ക​ൻ ശ​ക്തി​ക​ളാ​യ സെ​ന​ഗ​ലി​നെ​തി​രേ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കാ​തെ ഇ​റാ​ഖി​ന് സ​ന്പൂ​ർ​ണ തോ​ൽ​വി​യും ഒ​പ്പം ലോ​ക​ക​പ്പി​ൽ നി​ന്ന് മ​ട​ക്ക​യാ​ത്ര​യും. കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ​ൻ സ​മ​യം വെ​ള്ളി​യാ​ഴ്ച രാ​ത്രി 12.30ന് ​ന​ട​ന്ന ഗ്രൂ​പ്പ് ഐ-​യി​ലെ അ​വ​സാ​ന റൗ​ണ്ട് പോ​രാ​ട്ട​ത്തി​ൽ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളു​ക​ൾ​ക്കാ​ണ് സെ​ന​ഗ​ൽ, ഏ​ഷ്യ​ൻ വ​ന്പ​ൻ​മാ​രാ​യ ഇ​റാ​ക്കിനെ ത​ക​ർ​ത്തു​വി​ട്ട​ത്. പ​ത്തു​പേ​രാ​യി ചു​രു​ങ്ങി​യ ഇ​റാ​ഖി​നെ​തി​രെ ര​ണ്ടാം പ​കു​തി​യി​ൽ മാ​ര​ക പ്ര​ഹ​ര​മേ​ൽ​പ്പി​ച്ചാ​ണ് സെ​ന​ഗ​ൽ നോ​ക്കൗ​ട്ട് സാ​ധ്യ​ത നി​ല​നി​ർ​ത്തി​യ​ത്.

മൂ​ന്ന് പോ​യി​ന്‍റാ​ണ് സെ​ന​ഗ​ലി​ന്. ഇ​റാ​ക്കിനെ​തി​രേ വ​ൻ ജ​യ​ത്തോ​ടെ മി​ക​ച്ച മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യി അ​ടു​ത്ത റൗ​ണ്ടി​ലേ​ക്ക് ക​ട​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സെ​ന​ഗ​ൽ. ക​ളി​ച്ച മൂ​ന്ന് മ​ത്സ​ര​ങ്ങ​ളും തോ​റ്റ ഇ​റാ​ക്ക് പോ​യി​ന്‍റു​ക​ളൊ​ന്നും നേ​ടാ​തെ ലോ​ക​ക​പ്പി​ൽനി​ന്ന് പു​റ​ത്താ​യി.

മ​ത്സ​ര​ത്തി​ന്‍റെ നാ​ലാം മി​നി​റ്റി​ൽ ത​ന്നെ ഹ​ബീ​ബ് ഡി​യാ​റ​യി​ലൂ​ടെ സെ​ന​ഗ​ൽ ല​ക്ഷ്യം ക​ണ്ടു. കോ​ർ​ണ​ർ കി​ക്കി​ൽ നി​ന്ന് അ​ബ്ദു​ല്ലാ​യെ സെ​ക്ക് ന​ൽ​കി​യ പാ​സാ​ണ് ഹ​ബീ​ബ് ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച​ത്. 13-ാം മി​നി​റ്റി​ൽ സെ​ന​ഗ​ൽ സ്ട്രൈ​ക്ക​ർ സാ​ദി​യോ മാ​നെ​യെ ഫൗ​ൾ ചെ​യ്ത​തി​ന് ഇ​റാ​ഖ് ഡി​ഫ​ൻ​ഡ​ർ റ​ബീ​ൻ സു​ലാ​ക ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ടു. ആ​ദ്യം മ​ഞ്ഞ​ക്കാ​ർ​ഡ് ഉ​യ​ർ​ത്തി​യ റ​ഫ​റി ‘വാ​ർ’ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണ് അ​ത് ചു​വ​പ്പാ​യി ഉ​യ​ർ​ത്തി​യ​ത്.

ആ​ദ്യ​പ​കു​തി​യി​ൽ ലീ​ഡു​യ​ർ​ത്താ​ൻ സെ​ന​ഗ​ൽ ക​ഠി​ന​പോ​രാ​ട്ടം ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ര​ണ്ടാം പ​കു​തി​യി​ൽ സെ​ന​ഗ​ലി​ന്‍റെ മി​ന്നും പ്ര​ക​ട​ന​മാ​ണ് ക​ണ്ട​ത്. 25 മി​നി​റ്റി​നി​ടെ നാ​ല് ഗോ​ളു​ക​ളാ​ണ് അ​വ​ർ ഇ​റാ​ക്കിന്‍റെ വ​ല​യി​ൽ വീ​ഴ്ത്തി​യ​ത്. 56-ാം മി​നി​റ്റി​ൽ ഇ​റാ​ക്ക് പ്ര​തി​രോ​ധ​ത്തി​ന് സം​ഭ​വി​ച്ച പി​ഴ​വി​ലൂ​ടെ ലാ​മി​ൻ ക​മാ​ര ന​ൽ​കി​യ പാ​സ് സ്വീ​ക​രി​ച്ച് ഇ​സ്മാ​യി​ല സാ​റ സെ​ന​ഗ​ലി​ന്‍റെ ര​ണ്ടാം ഗോ​ൾ നേ​ടി.

വീ​ണ്ടും സെ​ന​ഗ​ലി​ന്‍റെ മു​ന്നേ​റ്റം. പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ തൊ​ട്ട​ടു​ത്ത നി​മി​ഷം 59-ാം മി​നി​റ്റി​ൽ പേ​പ്പ് ഗാ​യെ സെ​ന​ഗ​ലി​ന്‍റെ മൂ​ന്നാം ഗോ​ളും നേ​ടി. പി​ന്നീ​ട് 71-ം മി​നി​റ്റി​ൽ ബോ​ക്സി​ന് സ​മീ​പ​ത്ത് നി​ന്ന് പാ​യി​ച്ച ഷോ​ട്ടി​ലൂ​ടെ പേ​പ്പ് ഗാ​യെ വീ​ണ്ടും ല​ക്ഷ്യം ക​ണ്ടു. 82-ാം മി​നി​റ്റി​ൽ ഇ​ലി​മാ​ൻ എ​ൻ​ഡി​യാ​യെ​യാ​യി​രു​ന്നു സെ​ന​ഗ​ലി​ന്‍റെ അ​ഞ്ചാ​മ​ത്തെ ഗോ​ൾ നേ​ടി​യ​ത്. 5-0. ഇ​തോ​ടെ ഇ​റാ​ക്കിന്‍റെ തോ​ൽ​വി പൂ​ർ​ത്തി​യാ​യി.

Related posts

Leave a Comment