മു​സ‌്‌​ലിം​ലീ​ഗ് ക​മ്മി​റ്റി ഓ​ഫീ​സ്  സ്​ഫോ​ട​നം: നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു യു​ഡി​എ​ഫ്

ഇ​രി​ട്ടി: ഇ​രി​ട്ടി ടൗ​ണ്‍ മു​സ‌്‌​ലിം​ലീ​ഗ് ക​മ്മി​റ്റി ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്നു​വെ​ന്നു പ​റ​യു​ന്ന സ്‌​ഫോ​ട​ന​ത്തെ കു​റി​ച്ചും ബോം​ബ് ശേ​ഖ​ര​വും ആ​യു​ധ​വും പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ലും നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ. എ.​ഡി. മു​സ്ത​ഫ ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ഫീ​സ് സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം ഇ​രി​ട്ടി​യി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മേ​ഖ​ല​യി​ല്‍ സ​മീ​പ​കാ​ല​ത്തെ​ങ്ങും ഒ​റ്റ​പ്പെ​ട്ട അ​ക്ര​മ​സം​ഭ​വ​ത്തി​ല്‍ പോ​ലും മു​സ്‌​ലിം​ലീ​ഗ് പ​ങ്കാ​ളി​യാ​യി​ട്ടി​ല്ലെ​ന്നി​രി​ക്കെ പൊ​തു​സ​മൂ​ഹ​ത്തി​ല്‍ മു​സ്ലിം​ലീ​ഗി​നെ​യും യൂ​ഡി​എ​ഫി​നെ​യും അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​നു​ള്ള ഉ​ന്ന​ത​ത​ല രാ​ഷ്ടി​യ-​പോ​ലീ​സ് ഗൂ​ഡാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണോ ഇ​തി​നു​പി​ന്നി​ലെ​ന്നു സം​ശ​യി​ക്കു​ന്നു.

സം​ഭ​വം ന​ട​ന്നു പോ​ലീ​സ് അ​ന്വേ​ഷി​ക്കും​മു​മ്പു സ്‌​ഫോ​ട​നം ന​ട​ത്തി​യ​തു മു​സ്ലിം​ലീ​ഗ് ഓ​ഫീ​സി​ല്‍ നി​ന്നാ​ണെ​ന്ന രീ​തി​യി​ല്‍ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തി​യ​തു ദു​രൂ​ഹ​ത ഉ​യ​ര്‍​ത്തു​ന്ന​താ​ണ്. സം​ഭ​വ​ത്തെ കു​റി​ച്ചു സ​മ​ഗ്ര​വും നി​ഷ്പ​ക്ഷ​വു​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ല്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ പി.​കെ.​ജ​നാ​ര്‍​ദ​ന​ന്‍, ക​ണ്‍​വീ​ന​ര്‍ ഇ​ബ്രാ​ഹിം മു​ണ്ടേ​രി, കെ.​പി.​പ്ര​ഭാ​ക​ര​ന്‍, സി.​അ​ബ്ദു​ള്ള എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Related posts