Set us Home Page

സ്വർ​​ണ​​സൗ​​ര​​ഭം വീണ്ടും

ബു​​വേ​​നോ​​സ് ആ​​രീ​​സ്: യൂ​​ത്ത് ഒ​​ളി​​ന്പി​​ക്സി​​ൽ ഇ​​ന്ത്യ​​യു​​ടെ പ​​തി​​നാ​​റു​​കാ​​ര​​ൻ സൗ​​ര​​ഭ് ചൗ​​ധ​​രി​​ക്ക് സ്വ​​ർ​​ണം. 10 മീ​​റ്റ​​ർ എ​​യ​​ർ പി​​സ്റ്റ​​ളി​​ലാ​​ണ് ഇ​​ന്ത്യ​​യു​​ടെ സൗ​​ര​​ഭ്യം പ​​ര​​ത്തി സൗ​​ര​​ഭ് സ്വ​​ർ​​ണ​​ത്തി​​ൽ മു​​ത്ത​​മി​​ട്ട​​ത്. ഗെ​​യിം​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ മൂ​​ന്നാം സ്വ​​ർ​​ണ​​മാ​​ണി​​ത്.

നേ​​ര​​ത്തേ, പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 10 മീ​​റ്റ​​ർ എ​​യ​​ർ പി​​സ്റ്റ​​ളി​​ൽ മ​​നു ഭാ​​ക​​റും ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 62 കി​​ലോ​​ഗ്രാം വി​​ഭാ​​ഗം ഭാ​​രോ​​ദ്വ​​ഹ​​ന​​ത്തി​​ൽ ജെ​​റെ​​മി ലാ​​ൽ​​റി​​ന്നു​​ൻ​​ഗ​​യും സ്വ​​ർ​​ണം ക​​ര​​സ്ഥ​​മാ​​ക്കി​​യി​​രു​​ന്നു. ഇ​​തോ​​ടെ ഇ​​ന്ത്യ​​യു​​ടെ മെ​​ഡ​​ൽ നേ​​ട്ടം ആ​​റ് ആ​​യി. ഇ​​തി​​ൽ നാ​​ല് മെ​​ഡ​​ലും ഷൂ​​ട്ടിം​​ഗി​​ലൂ​​ടെ​​യാ​​ണ്. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ​​യും പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ​​യും10 മീ​​റ്റ​​ർ എ​​യ​​ർ റൈ​​ഫി​​ളി​​ൽ തു​​ഷാ​​ർ മാ​​നെ​​യും മെ​​ഹു​​ലി ഘോ​​ഷും വെ​​ള്ളി നേ​​ടി​​യി​​രു​​ന്നു.

ഫൈ​​ന​​ലി​​ൽ 244.2 പോ​​യി​​ന്‍റോ​ടെ​​യാ​​ണ് സൗ​​ര​​ഭ് ഒ​​ന്നാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്ത​​ത്. കൊ​​റി​​യ​​യു​​ടെ സ​​ങ് യു​​ൻ​​ഹൊ 236.7 പോ​​യി​ന്‍റോ​ടെ വെ​​ള്ളി​​യും സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ സോ​​ളാ​​രി ജ​​സ​​ണ്‍ 215.6 പോ​​യി​ന്‍റോ​​ടെ വെ​​ങ്ക​​ല​​വും ക​​ര​​സ്ഥ​​മാ​​ക്കി.

യൂ​​ത്ത് ഒ​​ളി​​ന്പി​​ക് സ്വ​​ർ​​ണ​​ത്തോ​​ടെ ഈ ​​വ​​ർ​​ഷം സൗ​​ര​​ഭ് ഹാ​​ട്രി​​ക് പൂ​​ർ​​ത്തി​​യാ​​ക്കി. ജൂ​​ണി​​യ​​ർ ലോ​​ക ഷൂ​​ട്ടിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലും ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​ലും ഈ ​​കൗ​​മാ​​ര താ​​രം സ്വ​​ർ​​ണം ക​​ര​​സ്ഥ​​മാ​​ക്കി​​യി​​രു​​ന്നു.

ജൂ​​ണി​​യ​​ർ മു​​ൻ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യ ല​​ക്ഷ്യ​​സെ​​ൻ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ബാ​​ഡ്മി​​ന്‍റ​​ണ്‍ സിം​​ഗി​​ൾ​​സി​​ൽ നോ​​ക്കൗ​​ട്ടി​​ൽ ക​​ട​​ന്നു. ഗ്രൂ​​പ്പ് എ​​ഫി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ത്തി​​യാ​​ണ് ല​​ക്ഷ്യ​​സെ​​ൻ അ​​ടു​​ത്ത റൗ​​ണ്ടി​​ലേ​​ക്ക് മു​​ന്നേ​​റി​​യ​​ത്. എ​​ഫി​​ൽ മൂ​​ന്ന് ക​​ളി​​ക​​ളി​​ൽ മൂ​​ന്ന് ജ​​യ​​വും ഇ​​ന്ത്യ​​ൻ താ​​രം സ്വ​​ന്ത​​മാ​​ക്കി.

യു​​ക്രെ​​യ്നി​​ന്‍റെ ബോ​​സ്നി​​ക് ഡ​​ന്യാ​​ലോ, ബ്ര​​സീ​​ലി​​ന്‍റെ ഫാ​​ര്യ​​സ് ഫാ​​ബ്രി​​ക്കോ, ഈ​​ജി​​പ്തി​​ന്‍റെ മു​​സ്ത​​ഫ ക​​മ​​ൽ മു​​ഹ​​മ്മ​​ദ് എ​​ന്നി​​വ​​രെ​​യാ​​ണ് ഗ്രൂ​​പ്പി​​ൽ ല​​ക്ഷ്യ​​സെ​​ൻ കീ​​ഴ​​ട​​ക്കി​​യ​​ത്. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ടേ​​ബി​​ൾ ടെ​​ന്നീ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ അ​​ർ​​ച്ച​​ന കാമ​​ത്ത് സെ​​മി​​യി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ടു. അ​​ണ്ട​​ർ 18 ലോ​​ക ഒ​​ന്പ​​താം ന​​ന്പ​​ർ താ​​ര​​മാ​​ണ് അ​​ർ​​ച്ച​​ന. സെ​​മി​​യി​​ൽ ലോ​​ക 21-ാം ന​​ന്പ​​ർ താ​​ര​​മാ​​യ സ​​ണ്‍ യിം​​ഗ്ഷ​​യാ​​ണ് അ​​ർ​​ച്ച​​ന​​യെ 1-4നു ​​കീ​​ഴ​​ട​​ക്കി​​യ​​ത്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS