തൃശൂര്‍: കേരളത്തിലെ അര്‍ഹരായ 1,83,631 കുടുംബങ്ങള്‍ക്ക് ഇതിനകം പട്ടയം നല്‍കിക്കഴിഞ്ഞതായി റവന്യുവകുപ്പു മന്ത്രി അടൂര്‍ പ്രകാശ്. ഇന്നു മലപ്പുറത്തു നടക്കുന്ന പട്ടയമേളയോടെ ഇത് 1.85 ലക്ഷം കവിയുമെ ന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭൂരഹിതരില്ലാത്ത കേരളം പദ്ധതി ക്കു കീഴില്‍ മാത്രം 59.133 പേര്‍ക്കു പട്ടയം നല്‍കിയിട്ടുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ അര്‍ഹരായി കണ്ടെത്തിയ എല്ലാ അപേക്ഷകര്‍ക്കും പട്ടയംനല് കാന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ഭൂനികുതി ഓണ്‍ലൈനായി സ്വീകരിക്കു ന്ന പദ്ധതി ആദ്യഘട്ടമായി കോട്ടയം ജില്ലയില്‍ നടപ്പാക്കി വരികയാണ്. അര്‍ഹരായ പട്ടയ അപേക്ഷകളില്‍ കാലതാമസമൊഴിവാക്കി നടപടികള്‍ ത്വരിതപ്പെടുത്താന്‍ മന്ത്രി ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്കി. ചാലക്കുടി താലൂക്കിലെ ആനമലയില്‍ ഒരു സൊസൈറ്റി അനധികൃതമായി കൈവശപ്പെടുത്തിയിട്ടുളള ഭൂമി തിരിച്ചു പിടിച്ചുകൊണ്ടുളള ഉത്തരവിലുളള കോടതി സ്റ്റേ നീട്ടാനുളള നടപടി സ്വീകരിച്ചു കഴിഞ്ഞതായി ജില്ലാ കളക്ടര്‍ വി. രതീശന് പറഞ്ഞു. ഈഭൂമി തിരിച്ചുകിട്ടിയാല്‍ ജില്ലയിലെ മൂവായിരത്തിലധികം പേര്‍ക്ക് പട്ടയം നല് കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
തേറമ്പില്‍ രാമകൃഷ്ണന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുളള സഹായധനം വിതരണം ചെയ്തു. എംഎല്‍എമാരായ എം.പി. വിന്‍സെന്റ്, പി.എ.മാധവന്, ജില്ലാ കളക്ടര്‍ വി. രതീശന്, ജില്ലാ പഞ്ചായത്തംഗം ഇ. വേണുഗോപാലമേനോന്, എഡിഎം കെ. ശെല്‍വരാജ്, ഡെപ്യൂട്ടി കളക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ ഇനങ്ങ ളിലായി മൂവായിരത്തിലധികം പട്ടയമാണ് വിതരണം ചെയ്തത്. ഇതില്‍ 425 പട്ടയവും ഭൂമി രഹിതരില്ലാത്ത കേരളം പദ്ധതിക്കു കീഴിലുളളതായിരുന്നു.
