വേശ്യാലയത്തിലെത്തിയ യുവാവുമായി ലൈംഗിക തൊഴിലാളി പ്രണയത്തിൽ! ഇത് ജാസ്മിന്റെ കഥ…

അമേരിക്കയിലെ ഒരു വേശ്യാലയത്തിൽ നിന്നുള്ള ഒരു ലൈംഗിക തൊഴിലാളിയുടെ പ്രണയ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

നിയമാനുസൃതമായ വേശ്യാലയത്തിൽ ജോലി ചെയ്യുന്ന ജാസ്മിനാണ് തന്റെ പ്രണയ കഥ വെളിപ്പെടുത്തിയിരിക്കുന്നത്. വേശ്യാലയത്തിലെത്തിയ യുവാവുമായി ജാസ്മിൻ പ്രണയത്തിലാവുകയായിരുന്നു. 

വേശ്യാലയങ്ങൾ നിയമവിധേയമായ അമേരിക്കയിലെ നെവാഡയിലാണ് സംഭവം. നെവാഡയെ ‘റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റ്’ എന്നാണ് അറിയപ്പെടുന്നത്.

ഒരു ഉപഭോക്താവെന്ന നിലയിൽ യുവാവ് പലപ്പോഴും അവിടെ വരുമായിരുന്നു. പിന്നീട് ജാസ്മിനുമായി പ്രണയത്തിലാവുകയായിരുന്നു.  ജാസ്മിൻ കോസ്റ്റാറിക്ക സ്വദേശിയാണ്. 

വിവാഹമോചനത്തിന് പിന്നാലെ വീട്ടിൽ നിന്നും പിന്തുണ ലഭിക്കാതെ വന്നതോടെയാണ് ജസ്മിൻ സെക്‌സ് ജോലിയ്ക്കായി അമേരിക്കയിൽ എത്തിയത്.

പ്രശസ്ത യൂട്യൂബർ മാറ്റുമായുള്ള സംഭാഷണത്തിലാണ് ജാസ്മിൻ തന്റെ കഥ പങ്കുവെച്ചത്. ഒരു സന്ദേശത്തോടെയാണ് യുവാവുമായി സംസാരം ആരംഭിച്ചതെന്ന് ജാസ്മിൻ പറയുന്നു.

ഇതിനുശേഷം ഓൺലൈനായി സംസാരിക്കാൻ തുടങ്ങി. തുടർന്ന് അവർ പരസ്പരം ഡേറ്റിംഗ് ആരംഭിച്ചു. 

ഇപ്പോൾ ജാസ്മിനും കാമുകനും ഒരുമിച്ച് വേശ്യാലയത്തിൽ ജോലി ചെയ്യാൻ തുടങ്ങി. വേശ്യാലയത്തിൽ ജോലി ചെയ്യുന്ന ഒരാളുമായി ഡേറ്റിംഗ് നടത്തുന്നത് എങ്ങനെയാണെന്ന ചോദ്യത്തിന് ഇത് വളരെ വ്യത്യസ്തമായ അനുഭവമാണെന്നാണ് ജാസ്മിൻ മറുപടി നൽകിയത്. കാമുകനെ കുറിച്ചും ജാസ്മിൻ വാചാലയായി. 

ചിലപ്പോൾ ഉപഭോക്താക്കൾ അവരുടെ സമ്മർദ്ദം ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാറുണ്ട്. ഇമോഷണനായി ബ്ലാക്‌മെയിൽ ചെയ്യും.

പക്ഷേ എന്റെ കാമുകന്റെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല. അവൻ ഏറ്റവും വ്യത്യസ്തനാണ്. ഇപ്പോൾ തനിക്ക് സുരക്ഷിതത്വം തോന്നിത്തുടങ്ങിയെന്ന് ജാസ്മിൻ പറയുന്നു.

തനിക്ക് തീരെ സുഖമില്ലാതിരുന്ന സമയത്ത് അദ്ദേഹം ഒപ്പം നിന്ന് പിന്തുണച്ചുവെന്നും ജാസ്മിൻ പറയുന്നു. 

Related posts

Leave a Comment