ട്യൂ​ഷ​ന്‍ ക​ഴി​ഞ്ഞ് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ മ​ട​ങ്ങു​മ്പോ​ള്‍ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച് ഡ്രൈ​വ​ര്‍ ! ര​ക്ഷ​പ്പെ​ടാ​ന്‍ ഓ​ട്ടോ​യി​ല്‍ നി​ന്നു ചാ​ടി 17കാ​രി; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ…

ട്യൂ​ഷ​ന്‍ ക്ലാ​സ് ക​ഴി​ഞ്ഞ് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ, ഡ്രൈ​വ​റു​ടെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ നി​ന്ന് ചാ​ടി​യ പ​തി​നേ​ഴു​കാ​രി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

മ​ഹാ​രാ​ഷ്ട്ര​യി​ലെ ഔ​റം​ഗ​ബാ​ദി​ലാ​ണ് സം​ഭ​വം. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്ത​ത​താ​യും ഇ​യാ​ള്‍​ക്കെ​തി​രേ പോ​ക്സോ ഉ​ള്‍​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സ് എ​ടു​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

അ​മി​ത​വേ​ഗ​ത്തി​ല്‍ പോ​കു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ല്‍ നി​ന്നും പെ​ണ്‍​കു​ട്ടി ചാ​ടു​ന്ന​തി​ന്റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ വെ​ളി​യി​ല്‍ വ​ന്നി​ട്ടു​ണ്ട്.

റോ​ഡി​ല്‍ തെ​റി​ച്ചു​വീ​ണ പെ​ണ്‍​കു​ട്ടി പി​ന്നാ​ലെ വ​ന്ന കാ​റി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്കാ​ണെ​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം.

ബൈ​ക്കി​ലെ​ത്തി​യ മ​റ്റൊ​രാ​ള്‍ റോ​ഡി​ല്‍ വീ​ണു​കി​ട​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യെ സ​ഹാ​യി​ക്കു​ന്ന​തും കാ​ണാം.

ട്യൂ​ഷ​ന്‍ ക്ലാ​സ് ക​ഴി​ഞ്ഞ് പെ​ണ്‍​കു​ട്ടി ഓ​ട്ടോ​യി​ല്‍ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ ഓ​ട്ടോ ഡ്രൈ​വ​റാ​യ സ​യ്യി​ദ് അ​ക്ബ​ര്‍ ഹ​മീ​ദ് പെ​ണ്‍​കു​ട്ടി​യോ​ട് പൊ​തു​വാ​യ കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ക്കാ​ന്‍ തു​ട​ങ്ങി.

പി​ന്നീ​ട് അ​യാ​ളു​ടെ വാ​ക്കു​ക​ള്‍ അ​ശ്ലീ​ല​ത​യി​ലേ​ക്ക് ക​ട​ക്കു​ക​യും വാ​ഹ​ന​ത്തി​ന് വേ​ഗം കൂ​ട്ടു​ക​യും ചെ​യ്തു. ഇ​തോ​ടെ ഭ​യ​ന്ന പെ​ണ്‍​കു​ട്ടി ഓ​ട്ടോ​യി​ല്‍ നി​ന്ന് ചാ​ടു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ പെ​ണ്‍​കു​ട്ടി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റെ പി​ടി​കൂ​ടാ​നാ​യ​ത്.

മും​ബൈ നി​വാ​സി​യാ​യ ഇ​യാ​ള്‍ നാ​ല് മാ​സം മു​ന്‍​പാ​ണ് ഔ​റം​ഗ​ബാ​ദി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്. ഇ​യാ​ള്‍ വാ​ട​ക​യ്ക്ക് ഓ​ട്ടോ ഓ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment